Monday, March 16, 2026 Last Updated 8 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

കുട്ടനാടിന്റെ 'അരളി'ക്ക്‌ ഹോങ്കോങ്ങില്‍ അംഗീകാരം

എടത്വാ: കുട്ടനാടിന്റെ സ്‌പന്ദനം തൊട്ടറിഞ്ഞ തലവടി കൊച്ചമ്മനം സ്വദേശി സനില്‍ സണ്ണി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത 'അരളി' ഹോങ്കോങ്ങില്‍ നടന്ന ഏഷ്യ പസഫിക്‌ മൈക്രോ മൂവി ഫെസ്‌റ്റിവലില്‍ മികച്ച ചിത്രങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു.
16 രാജ്യങ്ങളില്‍ നിന്നും 88 ഹ്രസ്വചിത്രങ്ങള്‍ ഫെസ്‌റ്റിവലില്‍ എത്തിയെങ്കിലും 15 എണ്ണം മാത്രമാണ്‌ ആദ്യഘട്ടത്തിലേക്ക്‌ തെരഞ്ഞെടുത്തത്‌. ഫോര്‍ഗീവ്‌ മീ(ഇന്തോനീഷ്യ), മോഡല്‍ ഫാദര്‍ (കമ്പോഡിയ) എന്നിവയ്‌ക്കൊപ്പം
ഇന്ത്യയില്‍നിന്ന്‌ 'അരളി'യും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനകം 'അരളി' 36 ലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. കുട്ടനാട്ടില്‍ സിനിമ സ്വപ്‌നം കണ്ടുനടന്ന സനല്‍ സണ്ണിയുടെ പ്രചോദനം മാതാവ്‌ കുഞ്ഞുമോളായിരുന്നു. സമീപത്തെ വായനശാലയുമായി ബന്ധപ്പെട്ട്‌ കുഞ്ഞുമോള്‍ നാടങ്ങളെഴുതി സംവിധാനം ചെയ്‌തിരുന്നു. ഇതില്‍ അഭിനയിക്കാനും സനിലിന്‌ അവസരം ലഭിച്ചു.
എന്നാല്‍, അമ്മയുടെ അകാല മരണത്തോടെ ഇത്‌ പാതിവഴിയില്‍ നിലച്ചു. പിന്നീട്‌ ഏഴിമല നാവിക അക്കാദമിയുമായി ബന്ധപ്പെട്ട്‌ ൈപ്രവറ്റ്‌ സ്‌ഥാപനത്തില്‍ 11 വര്‍ഷം ജോലി. കോവിഡ്‌ കാലത്ത്‌ ജോലി നഷ്‌ടപ്പെട്ട്‌ വീട്ടിലെത്തിയതിനു പിന്നാലെയായിരുന്നു അച്‌ഛന്റെ മരണം.
പൊലിഞ്ഞ സ്വപ്‌നങ്ങള്‍ക്കിടെ സുഹൃത്തുക്കളുടെ പിന്തുണയില്‍ സനില്‍ പിടിച്ചുനിന്നു. കുട്ടനാട്‌ പശ്‌ചാത്തിലമായ 'അരളി'യുടെ കഥയും തിരക്കഥയും പൂര്‍ത്തിയാക്കിയ ശേഷം നടന്‍ പ്രമോദ്‌ വെളിയനാടിനോട്‌ കഥ പറഞ്ഞു. പ്രമോദ്‌ അഭിനയിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കി. പിന്നീട്‌ നിര്‍മ്മാതാക്കളെ അന്വേഷിച്ചുള്ള ഓട്ടമായിരുന്നു.ചിത്രം ഏറ്റെടുക്കാന്‍ ആരുംതയാറാകാതെ വന്നതോടെ ആകെയുണ്ടായിരുന്ന സമ്പാദ്യങ്ങള്‍ നഷ്‌ടപ്പെടുത്തിയും ലോണെടുത്തും സുഹൃത്തുക്കളുടെ സഹായത്തിലും ഷൂട്ടിങ്‌ തുടങ്ങി. ചിത്രം പൂര്‍ത്തിയാക്കി ഫെസ്‌റ്റിവലിന്‌ അയയ്‌ക്കുമ്പോഴും രാജ്യാന്തര അംഗീകാരം നേടിതരുമെന്ന്‌ കരുതിയിരുന്നില്ല.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED