Monday, March 16, 2026 Last Updated 3 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ഫാ. സ്‌റ്റീഫന്‍ ആലത്തറ സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍

കൊച്ചി: ഫാ. സ്‌റ്റീഫന്‍ ആലത്തറയെ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ സി.സി.ബി.ഐയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നാലാമതും നിയമിച്ചു. 2030 വരെയാണ്‌ കാലാവധി. ഇന്ത്യന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ നാലാം വട്ടം ഒരു വൈദികന്‍ ഈ പദവിയിലെത്തുന്നത്‌. 2014ല്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറാലായി ചുമതലയേറ്റ ഫാ. ആലത്തറയെ 2018ലും 2022ലും 2026ലും മെത്രാന്‍ സമിതി തുടര്‍ച്ചയായി നിയമിക്കുകയായിരുന്നു.
ഡല്‍ഹിയിലും ബംഗളൂരുവിലും ഗോവയിലുമുള്ള സി.സി.ബി.ഐ. കാര്യാലയങ്ങളുടെ ഡയറക്‌ടറായും അദ്ദേഹം തുടരും. 2007 മുതല്‍ 2014 വരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെ.സി.ബി.സിയും തുടര്‍ച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു.
പതിനെട്ടിലധികം പുസ്‌തങ്ങളുടെ രചയിതാവാണ്‌ ഫാ. സ്‌റ്റീഫന്‍ ആലത്തറ. മതബോധന ശാസ്‌ത്രത്തിന്‌ ഒരു ആമുഖം എന്ന ഇംഗ്‌ളീഷ്‌ ഗ്രന്ഥം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മേജര്‍ സെമിനാരികളില്‍ പാഠപുസ്‌തകമാണ്‌. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്‌റ്റീഫന്‍ ആലുവ മരിയാപുരം ഇടവകാംഗമാണ്‌.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED