Monday, March 16, 2026 Last Updated 9 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ആദിത്യയുടെ മരണം: കൊറിയന്‍ സുഹൃത്തിന്റെ പങ്കിനു തെളിവില്ലെന്ന്‌ പോലീസ്‌

കൊച്ചി: ചോറ്റാനിക്കരയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തില്‍ കൊറിയന്‍ സുഹൃത്തിനു പങ്കുണ്ടെന്നതിനു തെളിവില്ലെന്നു പോലീസ്‌. 'പെണ്‍കുട്ടിക്കു കൊറിയന്‍ സുഹൃത്ത്‌ ഉണ്ടെന്നതിനു തെളിവില്ല. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയിലും കൊറിയന്‍ ബന്ധ സൂചന ഇല്ല'-എറണാകുളം റൂറല്‍ എസ്‌.പി: കെ.എസ്‌. സുദര്‍ശന്‍ അറിയിച്ചു. പെണ്‍കുട്ടിയെ മറ്റാരെങ്കിലും കബളിപ്പിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്‌.
പെണ്‍കുട്ടിയുടെ കുറിപ്പില്‍ കൊറിയന്‍ സുഹൃത്തിനെക്കുറിച്ചു പരാമര്‍ശമുണ്ട്‌. എന്നാല്‍, ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഫോണ്‍ പരിശോധനാഫലം വരാന്‍ സമയമെടുക്കും. ഫോണില്‍ ഡിലീറ്റ്‌ ചെയ്‌ത ഫയലുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്‌. പെണ്‍കുട്ടി ബ്ലാക്ക്‌ വെനമെന്ന പേജ്‌ ഫോളോ ചെയ്‌തിരുന്നോ എന്നു പോലീസ്‌ കണ്ടെത്തിയിട്ടില്ല.
സംഗീതവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത്‌ അപകടത്തില്‍ മരിച്ച വിവരമറിഞ്ഞു വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നു എന്നാണ്‌ തിരുവാണിയൂര്‍ കക്കാട്‌ കരയിലെ ആദിത്യ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്‌. അതിനിടെ, കുട്ടികളുടെ ബോധവത്‌കരണത്തിനു സ്‌റ്റുഡന്റസ്‌ പ്ര?ട്ടക്ഷന്‍ ഗ്രൂപ്പ്‌ രൂപവത്‌കരിക്കുമെന്നു പോലീസ്‌ അറിയിച്ചു.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED