Wednesday, March 18, 2026 Last Updated 6 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.30 PM

ഇനി ഒളിച്ചുകളി പറ്റില്ല: വി.ഡി. സതീശന്‍

uploads/news/2026/02/825637/k6.jpg

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇനി ഒളിച്ചുകളി പറ്റില്ലെന്നും നിലപാട്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്നും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോഴത്തെ സത്യവാങ്‌മൂലത്തില്‍ ഉറച്ചു നില്‍ക്കാം. മുമ്പ്‌ അന്നത്തെ ദേവസ്വം മന്ത്രി വിഷയത്തില്‍ പരസ്യമായി മാപ്പു പറഞ്ഞതാണ്‌. അങ്ങനെയെങ്കില്‍ ഈ സത്യവാങ്‌മൂലം പിന്‍വലിക്കണം. വിഷയത്തില്‍ ഇനി ഒളിച്ചുകളിയും അഴകൊഴമ്പന്‍ നിലപാടും പറ്റില്ല -സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ മാറിയാല്‍ യു.ഡി.എഫിന്‌ ഒരു നിലപാടുണ്ട്‌. അതു കോടതിയെ അറിയിക്കും. ഇന്നു സുപ്രീം കോടതിയില്‍ കേസ്‌ വരുമ്പോള്‍ മുമ്പു നല്‍കിയ സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നു മുഖ്യമന്ത്രി വ്യക്‌തമാക്കണം. സമയം നീട്ടിച്ചോദിച്ചാല്‍ അതിനര്‍ഥം തീരുമാനം ഇല്ലെന്നാണ്‌. നിലപാട്‌ മാറിയെങ്കില്‍ മുന്‍ സത്യവാങ്‌മൂലം മാറ്റി നല്‍കാന്‍ വലിയ കാര്യമൊന്നുമല്ലല്ലോയെന്നും സതീശന്‍ പറഞ്ഞു.
അയ്യപ്പന്റെ പേരിലാണു മുഴുവന്‍ കൊള്ളയും അതിക്രമവും നടന്നത്‌. ആയിരക്കണക്കിന്‌ ആളുകളുടെ പേരില്‍ കേസുകളെടുത്തു. ഇപ്പോള്‍ ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ കോടികളാണ്‌ സി.പി.എം. അടിച്ചുമാറ്റിയത്‌. സംഗമത്തിന്റെ ഫ്‌ളക്‌സ്‌ കേരളം മുഴുവന്‍ വച്ചു രാഷ്‌ട്രീയ മുതലെടുപ്പു നടത്താനും ശ്രമിച്ചു. ഫണ്ട്‌ സംബന്ധിച്ച്‌ ഒന്നുമറിയില്ലെന്നു പറഞ്ഞ്‌ കൈകഴുകാനാണു ദേവസ്വം മന്ത്രി ശ്രമിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Ads by Google
Sunday 15 Feb 2026 11.30 PM
YOU MAY BE INTERESTED