Monday, March 16, 2026 Last Updated 21 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.30 PM

കുരുന്നു മാലാഖയ്‌ക്ക്‌ നാടിന്റെ യാത്രാമൊഴി

uploads/news/2026/02/825635/k4.jpg

പത്തനംതിട്ട/മല്ലപ്പള്ളി: അഞ്ചുപേര്‍ക്കു പുതുജീവനേകി വിട പറഞ്ഞ കുഞ്ഞുമാലാഖ ആലിന്‍ ഷെറിന്‍ ഏബ്രാഹാമിനു നാടിന്റെ യാത്രാമൊഴി. സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രാവിലെ എട്ടുമണിയോടെ നെടുങ്ങാനപള്ളിയിലെ വാലുമണ്ണില്‍ വീട്ടിലേക്കു മൃതദേഹം എത്തിച്ചു. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ, പത്തു മാസം മാത്രം പ്രായമുള്ള ആലിന്‌ അന്ത്യോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ്‌ അവിടേക്ക്‌ ഒഴുകിയെത്തിയത്‌. നെടുങ്ങാടപ്പള്ളിയിലെ വീട്ടില്‍ ഹൃദയം നുറുങ്ങുന്ന കാഴ്‌ചകളായിരുന്നു. മല്ലപ്പള്ളി സി.എസ്‌.ഐ. സെന്റ്‌ തോമസ്‌ പള്ളിയിലെ സെമിത്തേരിയില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. ആലിന്‍ ഷെറിന്റെ വൃക്ക സ്വീകരിച്ച ശ്രേയുടെ മുത്തച്‌ഛന്‍ അവസാനമായി ഒരുനോക്കു കാണാനാത്തിയിരുന്നു. എല്ലാവരേയും ആശ്വസിപ്പിച്ചാണു തിരികെ മടങ്ങിയത്‌.
കഴിഞ്ഞ അഞ്ചിന്‌ ഉച്ചക്ക്‌ 2.30 നു കോട്ടയം പള്ളത്തുണ്ടായ കാറപകടത്തിലാണ്‌, പിതാവ്‌ അരുണ്‍ ഏബ്രാഹാമിനും മാതാവ്‌ ഷെറിന്‍ ആന്‍ ജോണിനുമൊപ്പം സഞ്ചരിച്ചിരുന്ന ആലിന്‍ മോള്‍ക്കും പരുക്കേറ്റത്‌. കുട്ടിയുടെ പരിക്ക്‌ ഗുരുതരമായതിനാല്‍ എറണാകുളത്തെ അമൃത ആശുപത്രിയിലെത്തിച്ചു. അവിടെവച്ചു പിന്നീട്‌ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചു. മാതാപിതാക്കള്‍ അവയവദാനത്തിനു സമ്മതിച്ചതോടെ അഞ്ചുപേര്‍ക്കാണു ആലിന്‍ ജീവനായത്‌. കേന്ദ്ര മന്ത്രി സുരേഷ്‌ ഗോപി, സംസ്‌ഥാന മന്ത്രിമാരായ വി.എന്‍.വാസവന്‍, വീണ ജോര്‍ജ്‌, സജി ചെറിയാന്‍, റോഷി അഗസ്‌റ്റിന്‍, ആന്റോ ആന്റണി എം.പി., എം.എല്‍.എമാരായ പി.സി.വിഷ്‌ണുനാഥ്‌, മാത്യു ടി. തോമസ്‌, ജില്ലാ കലക്‌ടര്‍ എസ്‌.പ്രേംകൃഷ്‌ണന്‍, രാജ്യസഭാ മുന്‍ അധ്യക്ഷന്‍ പി.ജെ.കുര്യന്‍, ബിജു ഉമ്മന്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Ads by Google
Sunday 15 Feb 2026 11.30 PM
YOU MAY BE INTERESTED