Monday, March 16, 2026 Last Updated 13 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

മാങ്കൂട്ടത്തിലിനെതിരേ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിലേക്ക്‌

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതു ചോദ്യംചെയ്‌ത്‌ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിലേക്ക്‌. ഹൈക്കോടതി ഉത്തരവ്‌ പുറത്തുവന്നതിനു പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള നടപടികള്‍ യുവതി ആരംഭിച്ചു. അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം വൈകാതെ അപ്പീല്‍ സമര്‍പ്പിക്കും. കഴിഞ്ഞയാഴ്‌ചയാണു രാഹുല്‍ മാങ്കൂട്ടത്തിലിനു ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌. പ്രഥമദൃഷ്‌ട്യാ ഇത്‌ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഗര്‍ഭഛിദ്രത്തിനായി പരാതിക്കാരി സ്വമേധയാ ആണ്‌ മരുന്നു കഴിച്ചതെന്നുമുള്ള നിരീക്ഷണത്തോടെയാണു ജാമ്യം നല്‍കിയത്‌.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED