Monday, March 16, 2026 Last Updated 0 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

നിലപാട്‌ തിരുത്താതെ ഇടതുപക്ഷത്തിന്‌ മുന്നോട്ടു പോകാനാകില്ല: കെ.സി. വേണുഗോപാല്‍

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട്‌ തിരുത്താതെ ഇടതുപക്ഷത്തിനു മുന്നോട്ടു പോകാനാകില്ലെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ കേരള ജനത ഒരുപാട്‌ അനുഭവിച്ചതാണ്‌. ഇനിയും അനുഭവിപ്പിക്കാനാണ്‌ അവര്‍ തീരുമാനിച്ചിരിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല. മുന്‍ നിലപാട്‌ സര്‍ക്കാര്‍ തിരുത്തുമെന്നാണു കരുതുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ള മറക്കാനാണു സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്‌. അതു മഹാകൊള്ളയായി. സ്വര്‍ണക്കൊള്ളയില്‍ യു.ഡി.എഫ്‌. നേതാക്കളെ പ്രതിയാക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. കാരണം യഥാര്‍ഥ കള്ളന്മാര്‍ സി.പി.എം. നേതാക്കളാണ്‌- വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED