Monday, March 16, 2026 Last Updated 21 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

അള്‍ട്രാവയലറ്റ്‌ വികിരണം: ചെങ്ങന്നൂരിലും മൂന്നാറിലും ഓറഞ്ച്‌ അലെര്‍ട്ട്‌

ആലപ്പുഴ: വിവിധ ജില്ലകളില്‍ ആശങ്ക ഉയര്‍ത്തി അള്‍ട്രാ വയലറ്റ്‌ (യു.വി) വികിരണത്തിന്റെ തോത്‌ അപകടകരമായ രീതിയില്‍ ഉയരുന്നു. മൂന്നാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ്‌ ഇന്നലെ ഏറ്റവും ഉയര്‍ന്ന യു.വി. ഇന്‍ഡക്‌സ്‌ രേഖപ്പെടുത്തിയത്‌.
എട്ട്‌ രേഖപ്പെടുത്തിയ ഇവിടങ്ങളില്‍ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ചങ്ങനാശേരിയില്‍ ഏഴാണ്‌ യു.വി. വികിരണത്തോത്‌. സൂചിക ആറിനു മുകളിലുള്ള പ്രദേശങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലെടുക്കണമെന്നു നിര്‍ദേശമുണ്ട്‌. മലമ്പ്രദേശങ്ങള്‍, ഉഷ്‌ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവേ യു.വി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന വികിരണത്തിനു സാധ്യതയുണ്ട്‌.രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നു വരെയുള്ള സമയങ്ങളിലാണ്‌ ഉയര്‍ന്ന അള്‍ട്രാവയലറ്റ്‌ വികിരണം രേഖപ്പെടുത്തപ്പെടുന്നത്‌. ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കുന്നതു പരമാവധി ഒഴിവാക്കണമെന്നാണു നിര്‍ദേശം.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED