Monday, March 16, 2026 Last Updated 14 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

പുതുമന തന്ത്രവിദ്യാലയം പഞ്ചവിംശതി വര്‍ഷാഘോഷവുംരജതജൂബിലി ഉദ്‌ഘാടനവും 18-ന്‌

ചങ്ങനാശേരി: പുതുമന തന്ത്രവിദ്യാലയം പഞ്ചവിംശതി വര്‍ഷാഘോഷവും രജതജൂബിലി ഉദ്‌ഘാടനവും 18ന്‌ തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന്‌ 25-ാമത്‌ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രശ്രീ അവാര്‍ഡ്‌ദാന സമ്മേളനം നടക്കും. പുതുമന തന്ത്രവിദ്യാലയം പ്രധാന ആചാര്യന്‍ പുതുമന മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ഉദ്‌ഘാടനവും അവാര്‍ഡ്‌ ദാനവും മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. വാദ്യകലാനിധി, ക്ഷേത്രശ്രീ അവാര്‍ഡുകള്‍ മന്ത്രി വി. ശിവന്‍കുട്ടി വിതരണം ചെയ്യും.
പുരസ്‌കാര ജേതാക്കള്‍ക്കു ചീഫ്‌ വിപ്പ്‌ എന്‍. ജയരാജ്‌ പൊന്നാട സമര്‍പ്പിക്കും. കെ.പി.സി.സി. പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ അനുമോദിക്കും. മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. താന്ത്രിക വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ്‌ വിതരണം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്‌ നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ പഞ്ചവിംശതി വര്‍ഷാഘോഷവും ഒരു വര്‍ഷം നീളുന്ന 25-ാമത്‌ വാര്‍ഷികാഘോഷങ്ങളുടെ ഉദ്‌ഘാടനവും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ ആര്‍ലേക്കര്‍ നിര്‍വഹിക്കും. പുതുമന മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. പുതുമന തന്ത്രവിദ്യാലയം സെക്രട്ടറി പുതുമന മനു നമ്പൂതിരി പ്രസംഗിക്കും.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED