Monday, March 16, 2026 Last Updated 14 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

ഔദ്യോഗിക വാഹനം വൈകി;കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി മടങ്ങിയത്‌ ഓട്ടോറിക്ഷയില്‍

തൃശൂര്‍: ശിവരാത്രിയോടനുബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ ഗോപി ഔദ്യോഗിക വാഹനം എത്താന്‍ വൈകിയതിനെത്തുടര്‍ന്ന്‌ മടങ്ങിയത്‌ ഓട്ടോറിക്ഷയില്‍. ശിവരാത്രി മഹാപരിക്രമ യാത്രയ്‌ക്കിടയിലാണ്‌ സംഭവം.
വടക്കുംനാഥ ക്ഷേത്രത്തിനു സമീപമായിരുന്നു മന്ത്രിയുടെ വാഹനം പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. യാത്രയില്‍ പങ്കെടുത്ത്‌ വേഗത്തില്‍ മടങ്ങാന്‍നിന്ന സുരേഷ്‌ ഗോപിക്കരികിലേക്ക്‌ വിചാരിച്ച സമയം ഔദ്യോഗിക വാഹനം എത്തിയില്ല. ഉടന്‍ ഓട്ടോസ്‌റ്റാന്‍ഡില്‍ നിന്ന്‌ കേന്ദ്രമന്ത്രിതന്നെ ഓട്ടോ കൈകാട്ടി വിളിച്ച്‌ അതില്‍ രാമനിലയത്തിലേക്ക്‌ മടങ്ങുകയായിരുന്നു. മറ്റൊരു ബി.ജെ.പി. നേതാവും ഒപ്പം ഓട്ടോയില്‍ കയറി.
മന്ത്രിയുടെ ഗണ്‍മാന്‍ ഓട്ടോൈഡ്രവര്‍ക്കൊപ്പം മുന്‍സീറ്റില്‍ ഇരുന്നു. ഓട്ടോ പുറപ്പെട്ട്‌ ഏതാനും നിമിഷങ്ങള്‍ക്കകം ഔദ്യോഗിക വാഹനമെത്തി. സംഭവത്തില്‍ സുരക്ഷാ വീഴ്‌ചയുണ്ടായോ എന്നതിലടക്കം ചര്‍ച്ചകള്‍ സജീവമാണ്‌.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED