Monday, March 16, 2026 Last Updated 12 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

സര്‍ക്കാര്‍ നിലപാട്‌ ഒരു മിനിറ്റില്‍ എടുക്കാനാകില്ല: മന്ത്രി രാജീവ്‌

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്‌ ഒരു മിനിറ്റ്‌ കൊണ്ട്‌ എടുക്കാന്‍ കഴിയുന്നതല്ലെന്നു മന്ത്രി പി. രാജീവ്‌.
ആദ്യം പുനഃപരിശോധനാ ബെഞ്ച്‌ വരട്ടെ. ശേഷം നിലപാട്‌ അറിയിക്കും. സര്‍ക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ചാണു തീരുമാനിക്കേണ്ടത്‌. സര്‍ക്കാര്‍ നിലപാടല്ല പുനഃപരിശോധിക്കുന്നത്‌-രാജീവ്‌ പറഞ്ഞു.
ഇന്‍സ്‌റ്റന്റ്‌ നിലപാടിന്റെ ആളാണു പ്രതിപക്ഷ നേതാവ്‌. സതീശന്റെ വര്‍ത്തമാനം മോഹക്കസേര കണ്ടാണ്‌. ആഗോള അയ്യപ്പസംഗമം ഓഡിറ്റിങ്ങില്‍ അസാധാരണത്വം ഉണ്ടായിരുന്നെന്നും പി. രാജീവ്‌ പറഞ്ഞു.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED