Wednesday, March 18, 2026 Last Updated 7 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 01.59 PM

റെയിൽവേ; കേരളത്തിലും രാജ്യത്തും നടക്കുന്നത് അനിതരസാധാരണമായ വികസനപ്രവർത്തനങ്ങള്‍: എന്‍ കെ പ്രേമചന്ദ്രൻ

വികസനകാര്യങ്ങളില്‍ ഒപ്പം നില്‍ക്കുന്ന എംപിമാരാണ് എന്‍ കെ പ്രേമചന്ദ്രനും ശശി തരൂരുമെന്നും സുരേഷ്‌ഗോപി. സംസ്ഥാനം സഹകരിച്ചാൽ തീവണ്ടിപ്പാതകളുടെ വളവ് നിവർത്തും.
uploads/news/2026/02/825570/N.K.-Premachandran-3.jpg

കൊല്ലം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന റെയിൽവേ വികസനത്തെ പുകഴ്ത്തി എൻ.കെ. പ്രേമചന്ദ്രൻ എം.പി. രാഷ്ട്രീയവ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് പറയട്ടെ, അനിതരസാധാരണമായ വികസനപ്രവർത്തനങ്ങളാണ് കേരളത്തിലും രാജ്യത്തും നടക്കുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. കൊല്ലം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഉദ്ഘാടനം സമ്മേളനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

29 കോടി രൂപ ചെലവഴിച്ച് നിർമ്മി​ച്ച ഈ അഞ്ചുനില പാർക്കിംഗ് ടവറിന് 11,450 ചതു. മീ. വിസ്തീർണമുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പടെ സജ്ജമാക്കി. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ, സമഗ്ര അഗ്‌നിശമന സംവിധാനം, ലി​ഫ്റ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്


വികസന കാര്യങ്ങളില്‍ ഒപ്പം നില്‍ക്കുന്നതുകൊണ്ട് പ്രേമചന്ദ്രന്‍ എംപിയെ 'അര സംഘി' എന്നും 'മുക്കാല്‍ സംഘി എന്നും' വിളിക്കേണ്ടതില്ലെന്ന് സുരേഷ്‌ഗോപി എംപി. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായി ശക്തമായ എതിര്‍പ്പുണ്ടെങ്കിലും രാജ്യത്തിന്റെ വികസന കാര്യത്തില്‍ സര്‍ക്കാരിനൊപ്പം ഒന്നിച്ചു നില്‍ക്കുന്ന എംപിമാരാണ് എന്‍ കെ പ്രേമചന്ദ്രനും ശശിതരൂരൂമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. . റെയില്‍വേ അടിസ്ഥാന വികസനത്തില്‍ കേരളത്തില്‍ ഒന്നാംസ്ഥാനത്ത് കൊല്ലമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സിസ്റ്റം പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതെന്നും സുരേഷ്‌ഗോപ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സർക്കാർകൂടി സഹകരിച്ചാൽ കേരളത്തിലെ തീവണ്ടിപ്പാതകളുടെ വളവ് നിവർത്താനാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. വളവുകൾ നിവർത്തിയാൽ വന്ദേഭാരതിനുപോലും ഒരു മണിക്കൂർ ലാഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ റെയിൽവേ വികസനത്തിലെ നാഴികക്കല്ലാണ് കൊല്ലത്തെ നിർമാണപ്രവർത്തനങ്ങൾ. ഇതിനോടൊപ്പം ആരംഭിച്ച മറ്റു സ്റ്റേഷൻ വികസനങ്ങൾ പാതിവഴിയിൽ നിൽക്കുമ്പോൾ കൊല്ലം കുതിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. 3,795 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായി 2026–27 ൽ മാറ്റിവെച്ചിരിക്കുന്നത്. എട്ടു കോച്ചുകളുണ്ടായിരുന്ന മെമു ട്രെയിനുകൾക്ക്‌ സ്ഥിരമായി 12 കോച്ചുകൾ 23 മുതൽ വരാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിലെ ആമയുടെയും ആമയുടെ മുട്ടയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വഴിയേ എല്ലാവരുടെയും ജീവിതാനുഭവങ്ങളിലൂടെ പകർന്നെടുക്കാൻ സാധിക്കും. അല്ലെങ്കിൽ അന്ന് ചോദ്യം ചെയ്തോളൂ. ശവപ്പറമ്പിലാണെങ്കിൽ അവിടെ വന്ന്‌ ചോദ്യംചെയ്തോളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊല്ലം ബൈപ്പാസ് യാഥാർഥ്യമാകാൻ 39 വർഷമാണ് കാത്തിരുന്നത്. എട്ട് കേന്ദ്രമന്ത്രിമാർ സംസ്ഥാനത്തുനിന്നുണ്ടായിരുന്ന കാലമുണ്ടായിരുന്നു. നൗഷാദ് എം.എൽ.എ.യുടെ പാർട്ടിയും കുറെ കാലം അവരെ താങ്ങിയല്ലോ. എന്നിട്ട് മോദി വരേണ്ടിവന്നു അത് പൂർത്തീകരിക്കാൻ. ഇന്നത് നാലുവരിപ്പാതയും ആറുവരിപ്പാതയുമെല്ലാമായി മാറുന്നു-അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസ് യാഥാർഥ്യമാക്കിയത് മോദി സർക്കാരാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ വേദിയിലിരുന്ന എം. നൗഷാദ് എം.എൽ.എ. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്തു.

Ads by Google
Sunday 15 Feb 2026 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google