Monday, March 16, 2026 Last Updated 20 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

പണം അടിച്ചുമാറ്റിയവര്‍ പുതിയ സിദ്ധാന്തവുമായി വരുന്നു: വേണുഗോപാല്‍

uploads/news/2026/02/825496/k7.jpg

പാലക്കാട്‌: ആഗോള അയ്യപ്പസംഗമത്തില്‍ ഭജന്‍സിന്റെ പേരിലും കള്ളക്കണക്കുണ്ടാക്കി പണം അടിച്ചുമാറ്റിയവര്‍ അതിനെ ന്യായീകരിക്കാന്‍ പുതിയ സിദ്ധാന്തവുമായി ഇറങ്ങിയിരിക്കുകയാണെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
ആഗോള അയ്യപ്പ സംഗമം കേരളം കണ്ട ഏറ്റവും വലിയ വെട്ടിപ്പാണ്‌. പുറത്തുവന്ന കണക്കുകള്‍ തെറ്റാണെന്ന ആക്ഷേപവുമായി സി.പി.എമ്മും ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റും രംഗത്തുവരുന്നത്‌ അതില്‍നിന്ന്‌ തലയൂരാനുള്ള ഗിമ്മിക്കാണെന്നും അദ്ദേഹം പാലക്കാട്ട്‌ പറഞ്ഞു.
ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞതെല്ലാം അസത്യമാണ്‌. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന്‌ സ്‌പെഷല്‍ കമ്മിഷണറുടെ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലാണ്‌ കൊള്ള പുറത്തുവന്നത്‌. ഭക്‌തരുടെ കാണിക്കപ്പണമാണ്‌ സി.പി.എം. കൊള്ളയടിച്ചത്‌. അവര്‍ക്കെതിരേ കോടതി മുന്നോട്ടുവരുമ്പോള്‍ അതിനെ പരിഹസിക്കുകയാണ്‌ സി.പി.എം. ചെയ്യുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ ലഭിക്കുന്ന വോട്ടില്‍ വലിയൊരു വിഭാഗം ഇടതുചിന്താഗതിക്കാരുടേതാകും. സി.പി.എം. വീണ്ടും ജയിച്ചാല്‍ കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന്‌ അവര്‍ വിശ്വസിക്കുന്നു. ദേശീയതലത്തില്‍ അറിയപ്പെടുന്ന വ്യക്‌തിത്വമായതിനാല്‍ പാര്‍ട്ടിക്കാര്‍ക്ക്‌ കെ. സച്ചിദാനന്ദനെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED