Monday, March 16, 2026 Last Updated 12 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്‌ ഇന്നു മുതല്‍ 22 വരെ

കോഴഞ്ചേരി: 114 -ാമത്‌ അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്‌ ശ്രീ വിദ്യാധിരാജാ നഗറില്‍ ഇന്നു തുടക്കം. 22 ന്‌ സമാപിക്കും. ഇന്ന്‌ 11 ന്‌ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ പി.എസ്‌. നായര്‍ പതാക ഉയര്‍ത്തും. 3.45 ന്‌ തിരുന്നാവായ മഹാമാഘ മഹോത്സവ പരമാചാര്യന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്‌ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി പ്രജ്‌ഞാനാനന്ദ തീര്‍ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 7.30 ന്‌ പ്രഭാഷണം-ഡോ: എം.എം. ബഷീര്‍.
16 ന്‌ 3.30 ന്‌ ധര്‍മാചാര്യസഭയില്‍ അച്യുത ഭാരതി സ്വാമിയാര്‍, മുല്ലപ്പള്ളി കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്‌, പുതുവാമന ഹരിദാസന്‍ നമ്പൂതിരിപ്പാട്‌, വേഴേപ്പറമ്പ്‌ ചിത്രഭാനു നമ്പൂതിരിപ്പാട്‌ എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി 7.30 ന്‌ രാജേഷ്‌ നാദാപുരത്തിന്റെ ആധ്യാത്മിക പ്രഭാഷണം. 17 ന്‌ 3.30 ന്‌ പരിസ്‌ഥിതി കാര്‍ഷിക സമ്മേളന ഉദ്‌ഘാടനം സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കും. 18 ന്‌ 3.30ന്‌ അയ്യപ്പഭക്‌ത സമ്മേളനം പന്തളം രാജപ്രതിനിധി പുണര്‍തം തിരുനാള്‍ നാരായണവര്‍മ ഉദ്‌ഘാടനം ചെയ്യും. 7.30 ന്‌ അധ്യാത്മഭാരതി ദേശീയ അധ്യക്ഷന്‍ ഡോ. വിനീത്‌ ഭട്ടിന്റെ ആധ്യാത്മിക പ്രഭാഷണം.
19 ന്‌ 3.30ന്‌ സാംസ്‌കാരിക സമ്മേളനം ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ ഉദ്‌ഘാടനം ചെയ്യും. 7.30ന്‌ ആധ്യാത്മിക സദസില്‍ പാലക്കാട്‌ നാരായണീയ ഗുരുവായൂരപ്പ ആശ്രമം മഠാധിപതി പെരിങ്ങര കേശവന്‍ നമ്പൂതിരി പ്രഭാഷണം നടത്തും.
20 ന്‌ 3.30ന്‌ ആചാര്യ സ്‌മൃതി സമ്മേളനം. പത്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്‌ണമയാനന്ദ തീര്‍ഥപാദരുടെ അധ്യക്ഷതയില്‍ മാര്‍ഗദര്‍ശക മണ്ഡലം മുഖ്യകാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്‌ഘാടനം ചെയ്യും. 7. 30ന്‌ ആധ്യാത്മിക സദസില്‍ ശ്രീരാമദാസ മിഷന്‍ ചെങ്കോട്ടുകോണം മഠാധിപതി ശക്‌തിശാന്താനന്ദ മഹര്‍ഷി പ്രഭാഷണം നടത്തും.
21 ന്‌ മൂന്നിന്‌ വനിതാ സമ്മേളനം മന്ത്രി ആര്‍. ബിന്ദു ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ 7.30 ന്‌ ആധ്യാത്മികപ്രഭാഷണം: വത്സന്‍ തില്ലങ്കേരി. സമാപന ദിവസമായ 22ന്‌ രാവിലെ 10 ന്‌ ബാലമഹാ സമ്മേളനം ബാലതാരം ശ്രീപത്‌ യാന്‍ ഉദ്‌ഘാടനം ചെയ്യും. മതപാഠശാല ബാലഗോകുലം പഠന കേന്ദ്രം മത്സരവിജയികള്‍ക്ക്‌ പ്രസിഡന്റ്‌ പി.എസ്‌. നായര്‍ പുരസ്‌കാരം നല്‍കും.
വൈകിട്ട്‌ നാലിന്‌ സമാപനസഭ കേന്ദ്ര പാര്‍ലമെന്ററി, നിയമകാര്യ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ഉദ്‌ഘാടനം ചെയ്യും. വര്‍ക്കല ശിവഗിരി മഠം പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. രമേശ്‌ ചെന്നിത്തല എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല അമൃതാനന്ദമയി മഠത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ സമാപന സന്ദേശം നല്‍കും. വൈകിട്ട്‌ ആറിന്‌ പമ്പാ ആരതി. എട്ടിന്‌ മഹാആരതിയോടെ പരിഷത്ത്‌ സമാപിക്കും.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED