Monday, March 16, 2026 Last Updated 1 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

നിയമസഭയിലെ മറുപടിയില്‍ തെറ്റില്ല: മന്ത്രി വാസവന്‍

കോട്ടയം: ആഗോള അയ്യപ്പസംഗമത്തില്‍ ദേവസ്വത്തിന്റെ പണം തിരിച്ചടച്ചതു സംബന്ധിച്ച നിയമസഭയിലെ മറുപടിയില്‍ തെറ്റില്ലെന്നു മന്ത്രി വി.എന്‍. വാസവന്‍. ദേവസ്വം ബോര്‍ഡ്‌ കൊടുത്ത പണം കൃത്യമായി തിരിച്ചടച്ചിട്ടുണ്ട്‌.
ഇതു സംബന്ധിച്ച്‌ പ്രസ്‌താവന നടത്തിയ കോണ്‍ഗ്രസ്‌ നേതാക്കളായ രമേശ്‌ ചെന്നിത്തലയും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളോടു മാപ്പ്‌ പറയേണ്ടിവരും. അയ്യപ്പസംഗമത്തില്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ പങ്കെടുപ്പിച്ചില്ലെന്നതിലും അന്വേഷണം ശരിയായി മുന്നോട്ടുപോകുന്നതിലുമാണ്‌ കോണ്‍ഗ്രസിനു വിഷമം.
കൊടിമരം കേസ്‌ വിജിലന്‍സിന്റെ അന്വേഷണ പരിധിയിലാണ്‌. അതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമാകും. ആഗോള അയ്യപ്പസംഗമം നടന്നതുകൊണ്ടാണു കള്ളത്തരങ്ങളെല്ലാം പുറത്തുവന്നത്‌. ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്‌. കൂടുതല്‍ കാര്യങ്ങള്‍ പരിശോധന നടത്തിയതിനുശേഷം പറയാമെന്നും വാസവന്‍ പറഞ്ഞു.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED