Monday, March 16, 2026 Last Updated 12 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

അയ്യപ്പസംഗമം കൊടുംഅഴിമതി: രമേശ്‌ ചെന്നിത്തല

uploads/news/2026/02/825419/4.jpg

ആലപ്പുഴ: അയ്യപ്പസംഗമം കൊടുംഅഴിമതിയായിരുന്നെന്നും കള്ളം പറഞ്ഞ ദേവസ്വം മന്ത്രി വി.എന്‍. വാസവനെതിരേ പ്രിവിലേജ്‌ മോഷന്‍ നല്‍കുമെന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. വാസവന്‍ പറഞ്ഞത്‌ ആഗോള അയ്യപ്പ സംഗമത്തിനു ദേവസ്വം ബോര്‍ഡില്‍ നിന്ന്‌ കൊടുത്ത പണമെല്ലാം തിരിച്ചടച്ചെന്നാണ്‌. മുഴുവന്‍ പണവും തിരിച്ചടച്ചിട്ടില്ലെന്ന്‌ തെളിഞ്ഞു. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ വാസവന്‍ ചെയ്‌തത്‌. അദ്ദേഹത്തിനെതിരേ പ്രിവിലേജ്‌ മൂവ്‌ ചെയ്യാന്‍ വേണ്ടി സ്‌പീക്കര്‍ക്ക്‌ കത്ത്‌ നല്‍കുകയാണ്‌. മന്ത്രിസ്‌ഥാനത്തിരുന്നു ചെയ്യാന്‍ പാടില്ലാത്തതാണു വാസവന്‍ ചെയ്‌തത്‌. അദ്ദേഹത്തിന്റെ പേരില്‍ പ്രിവിലേജ്‌ ഉണ്ട്‌ എന്നത്‌ മനസിലാക്കിയാണ്‌ പ്രിവിലേജ്‌ മോഷന്‍ മൂവ്‌ ചെയ്യാന്‍ കത്ത്‌ നല്‍കുന്നത്‌-ചെന്നിത്തല പറഞ്ഞു.
ആഗോള സംഗമത്തിന്റെ പേരില്‍ നടന്നത്‌ വന്‍ കൊള്ളയാണ്‌. ഊരാളുങ്കല്‍ സൊസൈറ്റിയെ എന്തിന്‌ ഏല്‍പ്പിച്ചുവെന്ന ചോദ്യത്തിന്‌ സര്‍ക്കാരിന്‌ മറുപടിയില്ല. ഊരാളുങ്കല്‍ സൊസൈറ്റി ആരെ ഏല്‍പ്പിച്ചു? ആ സൊസൈറ്റിയുടെ കീഴിലുള്ള മറ്റൊരു സ്‌ഥാപനത്തെയാണ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. അവിടെ വാങ്ങിച്ച കട്ടിലും കിടക്കയും കാണാനില്ല. പരിപാടിക്ക്‌ വേണ്ടി വിളിച്ച ആളുകളുടെ പേരില്‍ പണം എഴുതിയെടുക്കുന്നു. ഇങ്ങനെ വന്‍തോതിലുള്ള അഴിമതിയാണ്‌ നടന്നത്‌. ഇതിന്‌ ഉത്തരവാദിയായ ദേവസ്വം മന്ത്രി രാജിവയ്‌ക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പേ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ പാഠപുസ്‌തകങ്ങള്‍ വിതരണം ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തു?ക്ക്‌ പരിഷ്‌കാരമെന്നു രമേശ്‌ ചെന്നിത്തല വിശേഷിപ്പിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടി പരീക്ഷ ജയിച്ചോയെന്ന്‌ അറിയുന്നതിന്‌ മുമ്പ്‌ പുതിയ പുസ്‌തകം നല്‍കുന്നതില്‍ എന്ത്‌ കാര്യമാണുള്ളത്‌? പരീക്ഷക്കടലാസ്‌ നോക്കാതെ കുട്ടി ജയിച്ചോയെന്ന്‌ എങ്ങനെ അറിയുമെന്നും മന്ത്രി വി. ശിവന്‍കുട്ടിയാണോ ഇതൊക്കെ തീരുമാനിക്കുന്നത്‌? തങ്ങള്‍ പുസ്‌തകം നേരത്തേ അടിച്ചെന്ന്‌ ബോധ്യപ്പെടുത്താനാണ്‌ ശ്രമം. കേരളത്തില്‍ നേരത്തേ പുസ്‌തകം കൊടുത്തിട്ടില്ലേ? ചെന്നിത്തല ചോദിച്ചു.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED