Monday, March 16, 2026 Last Updated 1 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

uploads/news/2026/02/825415/7.jpg

കൊല്ലം: പുനലൂര്‍ ചാലിയക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ചാലിയക്കര ഉപ്പുക്കുഴി എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളി രഘുനാഥനാണ്‌ (55) മരിച്ചത്‌. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
ജോലിസ്‌ഥലത്തുനിന്ന്‌ മടങ്ങവേ ചാലിയക്കരയിലെ നാട്ടുവഴിയില്‍ വച്ചാണ്‌ രഘുനാഥനെ കാട്ടുപന്നി ആക്രമിച്ചത്‌. സാരമായി പരുക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പ്രദേശത്ത്‌ കുറെനാളായി കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്നു. നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വനംവകുപ്പ്‌ ഉള്‍പ്പെടെ നടപടിയെടുത്തില്ലെന്ന്‌ ആക്ഷേപമുണ്ട്‌.
ഇതിനിടെ പുനലൂര്‍ പ്ലാച്ചേരിയില്‍ കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്കു പരുക്കേറ്റു. പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവര്‍ക്കാണു പരുക്കേറ്റത്‌. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം.
വീട്ടുമുറ്റത്തു നിന്ന ബാബുവിനെ അപ്രതീക്ഷിതമായി കുറുനരി ആക്രമിക്കുകയായിരുന്നു. മുഖത്തു കടിച്ചുപിടിച്ച കുറുനരിയില്‍നിന്ന്‌ ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഭാര്യ സജി ആക്രമിക്കപ്പെട്ടത്‌.
നിലവിളി കേട്ട്‌ ഓടിയെത്തിയ അയല്‍വാസികളാണ്‌ ഇരുവരെയും രക്ഷിച്ചത്‌. മുഖത്തും കൈകാലുകള്‍ക്കും പരുക്കേറ്റ ദമ്പതികളെ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED