Monday, March 16, 2026 Last Updated 12 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

വന്‍ തിരക്കിന്‌ ആശ്വാസം മെമുന്റെ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കും

അടൂര്‍: മെമു ട്രെയിനുകളിലെ ക്രമാതീതമായ തിരക്ക്‌ കണിലെടുത്ത്‌ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടിയായി. എല്ലാ മെമു ട്രെയിനുകളിലും ബോഗികളുടെ എണ്ണം എട്ടില്‍നിന്ന്‌ പന്ത്രണ്ടായി വര്‍ധിപ്പിക്കും. കൊല്ലം-എറണാകുളം, പാലക്കാട്‌- എറണാകുളം, കോട്ടയം-കൊല്ലം മെമു സര്‍വീസുകളിലാണ്‌ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കുക. ഇതോടെ ഈ ട്രെയിനുകളെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന്‌ പേരുടെ യാത്രാദുരിതത്തിന്‌ പരിഹാരമാകും.
മെമു ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച്‌ മംഗളം നിരന്തരം വാര്‍ത്ത നല്‍കിയിരുന്നു. രണ്ടു സ്‌റ്റേഷന്‍ പിന്നിടുമ്പോഴേക്കും കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്‌പെഷല്‍ മെമുവില്‍ തിരക്കാണ്‌. എറണാകുളത്തെ ഫാക്‌ടറികളിലും മറ്റും ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളും ഈ ട്രെയിനെയാണ്‌ കൂടുതലായി ആശ്ര യിക്കുന്നത്‌. അതിനാല്‍ എപ്പോഴും ഇതില്‍ വലിയ തിരക്കാണ്‌. 9.50 ന്‌ എറണാകുളം ജങ്‌ഷനില്‍നിന്നു മടക്കയാത്ര തുടങ്ങുന്ന മെമു ഉച്ചയ്‌ക്ക്‌ 1.30 നാണ്‌ കൊല്ലത്തെത്തു ന്നത്‌. തിങ്കളാഴ്‌ചകളില്‍ തൃപ്പൂണിത്തുറയിലേക്കുള്ള പ്രതിവാര യാത്രക്കാര്‍ കൂടി എത്തുമ്പോള്‍ തിരക്ക്‌ പാരമ്യത്തിലാണ്‌. രാവിലെ ഓഫീസ്‌ സമയത്തിനു മുമ്പ്‌ എത്താമെന്നതിനാല്‍ എറണാകുളത്ത്‌ ജോലിയുള്ളവരുടെ വന്‍ തിരക്കാണ്‌ സ്‌പെഷ്യല്‍ മെമുവില്‍. രാവിലെ 5.55 ന്‌ കൊല്ലത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ ഒമ്പതരയോടെ എറണാകുളം ജങ്‌ഷനില്‍ എത്തിച്ചേരും. അതുകൊണ്ട്‌ സര്‍ക്കാര്‍, സ്വകാര്യ, ഐ.ടി മേഖലകളിലെ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ആശ്രയമാണിത്‌. ഈ റൂട്ടിലെ തിരക്ക്‌ കുറയ്‌ക്കാന്‍ ഓടിത്തുടങ്ങിയ സ്‌പെഷല്‍ മെമു കൊല്ലത്തുനിന്ന്‌ കായംകുളത്തെത്തുമ്പോഴേക്കും വാതില്‍പ്പടി വരെ യാത്രക്കാര്‍ തിങ്ങിനിറയും. പിന്നീടുള്ള ഓരോ സ്‌റ്റേഷനിലും സ്‌ഥിതി വളരെ ദയനീയമാണ്‌. 9.50 ന്‌ എറണാകുളത്ത്‌ നിന്നും മടക്കയാത്ര തുടങ്ങുന്ന മെമു ഉച്ചയ്‌ക്ക്‌ 1.30 ന്‌ കൊല്ലത്ത്‌ തിരിച്ചെത്തും.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED