Wednesday, March 18, 2026 Last Updated 8 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

കുഞ്ഞുമുഹമ്മദിന്‌ എതിരേ പരാതി ലഭിച്ചിരുന്നു: പി.സതീദേവി

കൊച്ചി: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരേ ചലചിത്രപ്രവര്‍ത്തക ഡോ.ആശ ആച്ചി ജോസഫ്‌ വനിത കമ്മിഷനില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നുവെന്ന്‌ അധ്യക്ഷ പി.സതീദേവി. പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പോലീസിനോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. പരാതിക്കാരിയുടെ തുറന്നെഴുത്ത്‌ സ്വാഗതാര്‍ഹമാണ്‌. ധൈര്യപൂര്‍വം കാര്യങ്ങള്‍ തുറന്നുപറയാന്‍ മുന്നോട്ട്‌ വന്ന യുവതിയെ അഭിനന്ദിക്കുന്നതായും അധ്യക്ഷ പറഞ്ഞു.
അതേസമയം, പ്രമുഖരായവര്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍ പരാതിക്കാരെ നിശബ്‌ദരാക്കാന്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകാറുണ്ട്‌. ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണയുടെ ഭാഗമാണെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
ഇടത്‌ സര്‍ക്കാരിന്റെ സ്‌ത്രീപക്ഷ നിലപാടുകളിലെ ഇരട്ടത്താപ്പെന്ന ആക്ഷേപമുയര്‍ന്ന സംഭവമായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ തൊഴിലിടത്തില്‍ നിന്ന്‌ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതി.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED