Monday, March 16, 2026 Last Updated 12 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

സാമ്പിള്‍ ശേഖരണം പൂര്‍ത്തിയായി; സന്നിധാനത്തുനിന്ന്‌ എസ്‌.ഐ.ടി. മടങ്ങി

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സന്നിധാനത്ത്‌ പ്രത്യേക അന്വേഷണസംഘം (എസ്‌.ഐ.ടി) രണ്ടു ദിവസമായി നടത്തിവന്ന സാമ്പിള്‍ ശേഖരണം പൂര്‍ത്തിയായി. കൂടുതല്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായാണു ശ്രീകോവിലിനു ചുറ്റുമുള്ള സ്വര്‍ണപ്പാളികളില്‍നിന്ന്‌ എസ്‌.പി. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സാമ്പിളുകള്‍ ശേഖരിച്ചത്‌. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം, തൂണുകള്‍ എന്നിവയില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌.
ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ്‌ അസെസ്‌മെന്റ്‌ വിഭാഗവും എസ്‌.ഐ.ടിക്കൊപ്പമുണ്ടായിരുന്നു. സാമ്പിളുകള്‍ മുംബൈയിലെ ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററില്‍ അയച്ചു വിശദമായ ശാസ്‌ത്രീയ പരിശോധനയ്‌ക്കു വിധേയമാക്കും.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED