Monday, March 16, 2026 Last Updated 7 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

വാജിവാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത്‌ ഞാന്‍ തന്നെ: സുരേഷ്‌ ഗോപി

കൊല്ലം: ശബരിമല കൊടിമരത്തിലെ വാജിവാഹനത്തില്‍ താന്‍ തന്നെയാണു സ്വര്‍ണപ്പാളി ഒട്ടിച്ചതെന്നു കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി. അഷ്‌ടദിക്‌പാലക ശില്‍പങ്ങളില്‍ തന്റെ മകനും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത്‌ രഞ്‌ജി പണിക്കരും ചേര്‍ന്നാണു സ്വര്‍ണം ഒട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ വല്യമ്മാവന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്താണ്‌ കൊടിമരം പുനഃസ്‌ഥാപിക്കണമെന്ന്‌ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞത്‌. തന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണമെന്ന്‌ ആഗ്രഹിച്ചതിനാല്‍ വീട്ടില്‍ നിന്നുള്ള സ്വര്‍ണം ജൂവലറിയില്‍ കൊടുത്താണ്‌ 24 കാരറ്റ്‌ സ്വര്‍ണമാക്കിയത്‌. മോഹന്‍ലാല്‍ വിളിച്ച്‌ സ്വര്‍ണം നല്‍കാമെന്നു പറഞ്ഞു. ഇങ്ങനെ പലരും അതില്‍ പങ്കാളികളായി. അജയ്‌ തറയില്‍, പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ഉള്‍പ്പടെയുള്ള വലിയ ഭക്‌തരെല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ്‌ വാങ്ങിവച്ചത്‌. രസീത്‌ വാങ്ങാന്‍ നിന്നില്ല. ഭഗവാന്‌ സമര്‍പ്പിച്ചതാണ്‌. പോലീസ്‌ അന്വേഷിക്കട്ടെ. ഞാന്‍ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവര്‍ സൂക്ഷിച്ചിട്ടുണ്ടാകാം.'- സുരേഷ്‌ ഗോപി പറഞ്ഞു.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED