Monday, March 16, 2026 Last Updated 1 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

കുമരകത്തെ ബാര്‍ ഹോട്ടലുകള്‍ക്ക്‌ നല്‍കാനുള്ളത്‌ 25 ലക്ഷം

കുമരകം: അയ്യപ്പസംഗമത്തിനെത്തിയ അതിഥികള്‍ക്കു മുറി ബുക്ക്‌ ചെയ്‌ത ഇനത്തില്‍ കുമരകത്തെ റിസോര്‍ട്ടുകള്‍ക്കുമാത്രം കൊടുക്കാനുള്ളതു കാല്‍ക്കോടിയിലേറെ. പമ്പയില്‍ നടന്ന അയ്യപ്പ സംഗമത്തിന്‌ എത്തുന്ന ക്ഷണിക്കപ്പെട്ടവര്‍ക്ക്‌ താമസിക്കുന്നതിനായി 110 കിലോമീറ്റര്‍ ദൂരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ കുമരകത്ത്‌ വിവിധ വന്‍കിട ഹോട്ടലുകളിലും കെ.ടി.ഡി.സിയുടെ രണ്ടു റിസോര്‍ട്ടുകളിലുമായി മുറികള്‍ ബുക്ക്‌ ചെയ്‌തിരുന്നു.
രണ്ടുദിവസത്തേക്കാണു മുറികള്‍ ബുക്ക്‌ ചെയ്‌തിരുന്നതെങ്കിലും പല റിസോര്‍ട്ടുകളിലും ഒരു ദിവസം മാത്രമാണ്‌ ആളുകള്‍ എത്തിയത്‌. അതും ചുരുക്കം മുറികളില്‍ മാത്രം. കെ.ടി.ഡി.സിയുടെ കുമരകത്തെ വാട്ടര്‍ സ്‌കേപ്പ്‌ റിസോര്‍ട്ടിലും തണ്ണീര്‍മുക്കത്തെ കുമരകം ഗേറ്റ്‌ വേ റിസോര്‍ട്ടിലും മുറികള്‍ ബുക്ക്‌ ചെയ്‌തിരുന്നു. വാട്ടര്‍ സ്‌കേപ്പ്‌ റിസോര്‍ട്ടില്‍ ഏതാനും മുറികളില്‍ ക്ഷണിക്കപ്പെട്ടവര്‍ എത്തി എന്നാല്‍, കുമരകം ഗേറ്റ്‌ വെയില്‍ ആരും എത്തിയില്ല. ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലായ ഗോകുലം ഗ്രാന്‍ഡില്‍ ഒരു ദിവസം മാത്രമാണ്‌ താമസക്കാര്‍ ഉണ്ടായിരുന്നത്‌ ഇവര്‍ക്ക്‌ 12 ലക്ഷത്തിലധികം രൂപ നല്‍കാനുണ്ടെന്നു കണക്കുകള്‍ പറയുന്നു.
1.8 ലക്ഷത്തിലധികം രൂപ നല്‍കാനുണ്ടെന്ന്‌ കണക്കുകളില്‍ പറയുന്ന റിനൈ ഗ്രീന്‍ഫീല്‍ഡ്‌ റിസോര്‍ട്ട്‌, താജ്‌ കുമരകം എന്നിവിടങ്ങളിലും മുറികള്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ റിസോര്‍ട്ടുകള്‍ക്കെല്ലാമായാണ്‌ 25 ലക്ഷത്തിലധികം രൂപ നല്‍കാനുള്ളത്‌.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED