Wednesday, March 18, 2026 Last Updated 7 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 06.13 PM

അടിക്കേണ്ട ചായം വരെ തീരുമാനിച്ചിരിക്കുകയായിരുന്നു ; സുരേഷ്‌ഗോപിയെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്

uploads/news/2026/02/825328/john-britas.jpg

ന്യൂഡല്‍ഹി: എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഓര്‍ത്ത് അനുതാപമുണ്ടെന്നും എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നെന്നും പരിഹസിച്ച് ജോണ്‍ബ്രിട്ടാസ്. സുരേഷ് ഗോപിയുടെ പ്രതികരണം രക്ഷപ്പെടാന്‍ നടത്തുന്നതാണെന്നും സുരേഷ് ഗോപി കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കുകയാണെന്നും രാജ്യസഭാംഗം തുറന്നടിച്ചു.

എയിംസ് വിഷയത്തില്‍ പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിച്ച ശേഷം കേരളത്തിന് എയിംസ് ലഭിച്ചാല്‍ മതിയെന്നാണോ നിലപാടെന്നും ചോദിച്ചു. ആരോഗ്യ രംഗത്ത് മികച്ചു നില്‍ക്കുന്ന കേരളത്തോട് മര്യാദ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിനും എയിംസിന് അര്‍ഹതയില്ലേയെന്നും ചോദിച്ചു.

ഇത്തവണ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്നും അത് ആലപ്പുഴയിലോ തൃശൂരിലോ ആയിരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് സുരേഷ് ഗോപി പറഞ്ഞത് വലിയ ട്രോളിന് ഇരയായിരുന്നു. എന്നാല്‍ 2016ല്‍ എയിംസ് പ്രഖ്യാപിച്ചതാണെന്നും അതിന്റെ ഭാഗമായി കേരളം എന്താണ് ചെയ്‌തെന്ന് പറയണമെന്നും വികസിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥലം കണ്ടെത്തി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നു. ബജറ്റ് കാല്‍ കാശിന് കൊള്ളില്ലെന്ന കാര്യം കേന്ദ്രത്തിന് മനസിലായി. വാണിജ്യം, വിദേശകാര്യം, ഗ്രാമീണം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തയ്യാറായില്ലെന്നും പറഞ്ഞു.

സഭ നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാരിന് താത്പര്യമില്ലെന്നും ചില വാക്കുകള്‍ പ്രത്യേകിച്ച് ഇന്ത്യ യുസ് കരാര്‍, എപ്സ്റ്റീന്‍ എന്നിവയെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പാടില്ലെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. പാര്‍ലമെന്റ് അംഗങ്ങളെ പോലും കേന്ദ്രത്തിന് വിശ്വാസമില്ലെന്നും പറഞ്ഞു.

Ads by Google
Friday 13 Feb 2026 06.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google