Monday, March 16, 2026 Last Updated 20 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

എസ്‌.ഐ.ടി. ശബരിമലയില്‍

ശബരിമല: സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) ശബരിമലയിലെത്തി. ശ്രീകോവിലിലെ ദ്വാരപാലക ശില്‍പത്തിന്റെ പുറംപാളിയുടെയും ശ്രീകോവിലിന്റെ വശങ്ങളിലെ പാളികളുടെയും സാമ്പിള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചു. ഇന്നലെ ഉച്ചയോടെയാണു സംഘം സന്നിധാനത്തെത്തിയത്‌. കേസന്വേഷണത്തിന്റെ ഭാഗമായി ശബരിമലയില്‍നിന്നു സാമ്പിള്‍ ശേഖരിക്കാന്‍ എസ്‌.ഐ.ടി. ഹൈക്കോടതിയുടെ അനുവാദം തേടിയിരുന്നു. കോടതി അനുമതി നല്‍കിയതോടെയാണ്‌ സംഘം ശബരിമലയിലെത്തിയത്‌. പരിശോധന പൂര്‍ത്തിയാക്കി എസ്‌.ഐ.ടി. ഇന്നു മടങ്ങും.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED