Monday, March 16, 2026 Last Updated 3 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

നെല്ല്‌ സംഭരണം:സപ്ലൈകോയുടെ ബാധ്യത അനുവദിക്കും

തിരുവനന്തപുരം: നെല്ല്‌ സംഭരണ പദ്ധതി പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ ഔട്ട്‌ ടേണ്‍ റേഷ്യോ (ഒ.ടി. ആര്‍) 68% ല്‍നിന്നും 64.5% ആയി കുറയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവാത്തതുമൂലം സപ്ലൈകോയ്‌ക്ക്‌ 2019-20 സീസണ്‍ മുതല്‍ 2021-22 വരെയുള്ള സംഭരണവര്‍ഷങ്ങളില്‍ ഉണ്ടായ സാമ്പത്തിക ബാധ്യതയായ 253.06 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2017 സെപ്‌റ്റംബറില്‍ നെല്ല്‌ സംഭരണം ആരംഭിക്കേണ്ട സമയത്ത്‌, നെല്ല്‌ സംസ്‌കരണത്തില്‍ കിട്ടുന്ന അരിയുടെ ഔട്ട്‌ ടേണ്‍ റേഷ്യോ കേന്ദ്ര സര്‍ക്കാര്‍ നിശ്‌ചയിച്ചിട്ടുള്ള 68% കിട്ടുന്നില്ലെന്ന കാരണത്താല്‍ മില്ലുടമകള്‍ യഥാസമയം നെല്ലടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഔട്ട്‌ ടേണ്‍ റേഷ്യോ ഒരു ക്വിന്റല്‍ നെല്ലിന്‌ 68% നിന്നും 64.5 % ആയി കേന്ദ്ര സര്‍ക്കാര്‍ കുറവ്‌ വരുത്തുന്നതുവരെയുള്ള സാമ്പത്തിക ബാധ്യത സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന്‌ 2018ല്‍ ഉത്തരവ്‌ പുറപ്പെട്ടുവിച്ചിരുന്നു.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED