Monday, March 16, 2026 Last Updated 0 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

മദ്യത്തിനു പേരിടല്‍: സമ്മാനപദ്ധതിക്ക്‌ സ്‌റ്റേ

കൊച്ചി: പുതിയ പ്രീമിയം ബ്രാന്‍ഡിക്ക്‌ പേരും ലോഗോയും നിര്‍ദേശിക്കാന്‍ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ട്‌ ബെവ്‌കോയും(കേരള സ്‌റ്റേറ്റ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍) മലബാര്‍ ഡിസ്‌റ്റിലറീസ്‌ ലിമിറ്റഡും പ്രഖ്യാപിച്ച മത്സരം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ചീഫ്‌ ജസ്‌റ്റിസ്‌ സൗമെന്‍ സെന്‍, ജസ്‌റ്റിസ്‌ ശ്യാം കുമാര്‍ വി.എം. എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ്‌ മത്സരത്തിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ച്‌ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.
എന്നാല്‍ തങ്ങള്‍ ഇത്തരം മത്സരത്തെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്നാണു ബെവ്‌കോയുടെ നിലപാട്‌. തങ്ങള്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ക്കെതിരെയുള്ള പരാതി നിലനില്‍ക്കില്ലെന്നും ബെവ്‌കോ സത്യവാങ്‌മൂലത്തില്‍ വാദിച്ചു.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED