Wednesday, March 18, 2026 Last Updated 7 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.21 AM

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: പിന്നില്‍ ഗുണ്ടാപിരിവ്, ക്വട്ടേഷന്‍ അല്ലെന്ന് പോലീസ്

uploads/news/2026/02/825139/spa.jpg

തിരുവല്ല: സ്പായിലെ കൂട്ടബലാത്സംഗത്തില്‍ പണം നല്‍കാതെ വന്നതോടെയാണ് ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ അല്ലെന്നും പോലീസ് പറയുന്നു. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായെങ്കിലും സംശയ നിഴലിലുള്ള ഒരാള്‍കുടി പിടിയിലാകാനുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ ഉള്‍പ്പെട്ട ആറുപേര്‍ പിടിയിലായിട്ടുണ്ട്.

സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നില്‍ ക്വട്ടേഷന്‍ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഗുണ്ടാ പിരിവ് നടത്താനാണ് പ്രതികള്‍ എത്തിയതെന്നും 50,000 രൂപ പ്രതികള്‍ ആവശ്യപ്പെട്ടെന്നുമാണ് നല്‍കിയിരിക്കുന്ന വിവരം. കേസില്‍ ഒളിവല്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍കൂടി പിടിയിലായി. ഒളിവില്‍ കഴിഞ്ഞിരുന്ന കിരണ്‍ തോമസും സാജന്‍ തോമസും പോലീസ് സ്റ്റേഷനില്‍ എത്തി സ്വമേധയാ കീഴടങ്ങി.

ഇന്നലെ രാത്രി ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബംഗളുരുവില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് സൂചന. മറ്റ് നാലു പ്രതികളും പിടിയിലായതോടെയാണ് കിരണും സാജനും കീഴടങ്ങിയത്. കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ഇക്കഴിഞ്ഞ ഒന്നാം തീയതി ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സ്പായില്‍ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തത്. അതിജീവിതയുടെ സഹപ്രവര്‍ത്തകയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ക്ക് ഗുണ്ടാസംഘത്തിലെ ആളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.

Ads by Google
Thursday 12 Feb 2026 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google