കോഴിക്കോട് : കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ നടക്കുന്ന പണിമുടക്ക് സംസ്ഥാനത്ത് ഭാഗികം. നഗരപ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ പലയിടത്തും അടഞ്ഞുകിടക്കുകയൂം വാഹനങ്ങള്‍ ഗതാഗതം നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ പണിമുടക്ക് കാര്യമായി ഏറ്റിട്ടില്ല. എന്നിരുന്നാലും പലയിടത്തും സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്യുന്നുണ്ട്.
പണിമുടക്ക് കാര്യമായി ബാധിക്കാത്ത മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ നിന്നും കേരളത്തിലെ നഗരങ്ങളില്‍ എത്തിയവരാണ് കുടുങ്ങിപ്പോയിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ ഐഎന്‍ടിയുസി, സിഐടിയു പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. നഗരപ്രദേശങ്ങളില്ലൊം പണിമുടക്ക് രൂക്ഷമായ രീതിയില്‍ മാറിയിട്ടുണ്ട്. കെ.എസ്ആര്‍ടിസി ബസും ഓട്ടോയും സിഐടിയു പ്രവര്‍ത്തകര്‍ തടഞ്ഞു.
കല്‍പ്പറ്റയില്‍ വാഹനങ്ങള്‍ തടഞ്ഞു ഓട്ടോയില്‍ നിന്നും യാത്രക്കാരെ ഇറക്കിവിട്ടു. ബംഗലുരുവില്‍ നിന്നും വന്ന യാത്രക്കാരെ ഓട്ടോ തടഞ്ഞ് വാഹനത്തില്‍ നിന്നും ഇറക്കിവിട്ടു. കല്‍പ്പറ്റയില്‍ ദീര്‍ഘദൂരബസ്, അവശ്യസര്‍വീസ്, ശബരിമല എന്നിങ്ങനെയുള്ള വാഹനങ്ങള്‍ കടത്തിവിട്ടു. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സേവനവുമായി പോലീസുകാരും സ്ഥലങ്ങളിലുണ്ട്.