Monday, March 16, 2026 Last Updated 19 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.18 AM

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്‌: പരാതിക്കാരിയെ അധിക്ഷേപിച്ച കേസില്‍ ദീപ ജോസഫിന്‌ സുപ്രീംകോടതി വിമര്‍ശനം

uploads/news/2026/02/825072/ke6.jpg

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ അഭിഭാഷക ദീപ ജോസഫിന്‌ സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. പരാതിക്കാരിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ്‌ വിമര്‍ശനം.
നിങ്ങളൊരു അഭിഭാഷകയല്ലേ, ഇത്തരം പോസ്‌റ്റ്‌ പാടുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. എന്താണെഴുതിയതെന്ന്‌ ഞങ്ങളിവിടെ വായിക്കണോയെന്നും കോടതി ആരാഞ്ഞു. പരാതിക്കാരിയുടെ ഭര്‍ത്താവ്‌ പറഞ്ഞതാണ്‌ എഴുതിയതെന്ന്‌ ദീപ പറഞ്ഞപ്പോള്‍ ഭര്‍ത്താവ്‌ പറഞ്ഞതുവച്ച്‌ എല്ലാം പരസ്യമായി എഴുതാമോയെന്ന്‌ കോടതി തിരിച്ചുചോദിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു വിമര്‍ശനം.
ദീപ ജോസഫിനെതിരേ കടുത്ത ആരോപണങ്ങളുമായാണ്‌ കേസിലെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയത്‌. ദീപ ജോസഫ്‌ സൈബര്‍ വെട്ടുക്കിളി കൂട്ടത്തിന്റെ നേതാവാണെന്നും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ എഫ്‌.ബി പോസ്‌റ്റുകളുടെ വിവര്‍ത്തനം ദീപ ജോസഫ്‌ വളച്ചൊടിച്ചെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
കേസടുത്തതു ചോദ്യം ചെയ്‌തായിരുന്നു ദീപ ജോസഫിന്റെ ഹര്‍ജി. ഇന്നലെ ഇവര്‍ കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. ഹര്‍ജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചു. ദീപ നല്‍കിയ സത്യവാങ്‌മൂലവും വക്കാലത്തും വ്യാജമാണെന്നാരോപിച്ച്‌ പരാതിക്കാരിയും കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

Ads by Google
Thursday 12 Feb 2026 01.18 AM
YOU MAY BE INTERESTED