Monday, March 16, 2026 Last Updated 5 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.17 AM

സൂരജ്‌ ലാമയുടെ മരണം: വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കളമശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ്‌ ലാമയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. സൂരജ്‌ ലാമ ഇന്ത്യല്‍ എത്തിയതുമുതല്‍ മൃതദേഹം കണ്ടെത്തിയതു വരെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാണു നിര്‍ദേശം.
തിരോധാന കേസ്‌ എസ്‌.ഐ.ടി. അന്വേഷിക്കും. എസ്‌.ഐ.ടിയ്‌ക്കു ഡി.ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്‌ഥന്‍ നേതൃത്വം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വീഴ്‌ചകള്‍ സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണം. കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നു ഹൈക്കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്യാം. പോസ്‌റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്‌തമല്ല. കൊലപാതക സാധ്യതയും അന്വേഷിക്കണമെന്നു ഹൈക്കോടതി പറഞ്ഞു. മൂന്നാഴ്‌ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം.
സൂരജ്‌ സൂരജ്‌ ലാമയുടെ ഒരു മാസം പഴക്കമുള്ള മൃതദേഹമാണു എച്ച.എം.ടി. കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയത്‌. കഴിഞ്ഞവര്‍ഷം നവംബര്‍ 30 നാണ്‌ സൂരജ്‌ ലാമയുടെ മൃതദേഹം കണ്ടെത്തിയത്‌. കളമശേരി പൊതു ശ്‌മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. കുവൈത്തില്‍ നാല്‌ ഹോട്ടലുകള്‍ ഉണ്ടായിരുന്നു സൂരജ്‌ ലാമ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണു കൊച്ചിയില്‍ എത്തിയത്‌.

Ads by Google
Thursday 12 Feb 2026 01.17 AM
YOU MAY BE INTERESTED