Monday, March 16, 2026 Last Updated 6 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

ജയറാമിന്‌ ഇ.ഡി. നോട്ടീസ്‌

uploads/news/2026/02/824881/k6.jpg

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന്‌ നോട്ടീസ്‌ അയച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌. നടന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ്‌ ഇ.ഡി. നോട്ടീസ്‌ അയച്ചത്‌. അടുത്ത 17 നു കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനാണു നിര്‍ദ്ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചു വ്യക്‌തത വരുത്താനാണ്‌ ഇ.ഡിയുടെ നീക്കം.
ശബരിമലയില്‍ നിന്ന്‌ കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ചു പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ മറവില്‍ എന്തെങ്കിലും തരത്തിലുള്ള കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക കൈമാറ്റങ്ങളോ നടന്നിട്ടുണ്ടോ എന്നാണ്‌ ഇ.ഡി. പ്രധാനമായും പരിശോധിക്കുന്നത്‌.അതേസമയം, കേസ്‌ അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം നേരത്തെ ജയറാമിനു ക്ലീന്‍ചിറ്റ്‌ നല്‍കിയിരുന്നു. പ്രതികള്‍ ജയറാമിനെ തെറ്റിദ്ധരിപ്പിച്ചു ചടങ്ങുകളില്‍ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും നടനു സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധമില്ലെന്നുമാണ്‌ എസ്‌.ഐ.ടി കണ്ടെത്തിയത്‌. ജയറാമിനെ കുറ്റപത്രത്തില്‍ പ്രധാന സാക്ഷിയാക്കാനായിരുന്നു എസ്‌.ഐ.ടിയുടെ തീരുമാനം.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED