Monday, March 16, 2026 Last Updated 7 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

മലപ്പുറം ജില്ല രൂപീകരിച്ചത്‌ ഇടതുപക്ഷം

മലപ്പുറം ജില്ല രൂപീകരിച്ചത്‌ ഇടതുപക്ഷമാണ്‌. അന്ന്‌ അതിനെതിരേ ശക്‌തമായ സമരം നടത്തിയത്‌ കോണ്‍ഗ്രസാണ്‌. പ്രകടനവും സമ്മേളനവും ജാഥയും നടത്തി. ഇടതുപക്ഷത്തിന്റെ നിശ്‌ചയദാര്‍ഢ്യത്തിലാണ്‌ ജില്ല വന്നത്‌. മുസ്ലിംകള്‍ക്കെതിരായ കാടന്‍ നിയമങ്ങള്‍ എടുത്തുകളഞ്ഞത്‌ ആദ്യ ഇ.എം.എസ്‌.സര്‍ക്കാരാണ്‌. സര്‍ക്കാര്‍നിയമനങ്ങളില്‍ മുസ്ലിംകള്‍ക്കുണ്ടായിരുന്ന പ്രത്യേക പരിശോധന എടുത്തുകളഞ്ഞു. പള്ളികള്‍ നിര്‍മിക്കാനുള്ള തടസം നീക്കി. ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന നല്‍കണം എന്ന നിലപാടുള്ള മുന്നണിയാണ്‌ ഇടതുപക്ഷം.
ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നതു മുസ്ലിംകള്‍ക്ക്‌ എതിരാണെന്നു വരുത്തുന്നു.
ആര്‍.എസ്‌.എസിനെ പോലെ കൊടുംവിഷമാണ്‌ ജമാഅത്തെ ഇസ്ലാമി. നവോത്ഥാന നായകര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ക്കൊപ്പമാണ്‌ ഇടതുപക്ഷം. അതിന്റെ മറവില്‍ വര്‍ഗീയത പറഞ്ഞാല്‍ അംഗീകരിക്കില്ല-എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED