Monday, March 16, 2026 Last Updated 2 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍

അമ്പലപ്പുഴ (ആലപ്പുഴ): ലഹരിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എം.ഡി.എം.എയുമായി പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്‌തിരുന്ന അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ അഡ്വ. സത്യമോള്‍ (46) ആണ്‌ മരിച്ചത്‌. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയതിനു പിന്നാലെയാണ്‌ ഇന്നലെ ഇവരെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. മകനാണ്‌ മൃതദേഹം ആദ്യം കണ്ടത്‌.കഴിഞ്ഞ ഒക്‌ടോബറില്‍ സത്യമോളുടെ വീട്ടില്‍ നിന്ന്‌ എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തതിനെ തുടര്‍ന്ന്‌ ഇവരെയും മകന്‍ ആദിത്യനെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
ഇരുവരും കാറില്‍ യാത്രചെയ്യുന്നതിനിടെ പറവൂര്‍ ജങ്‌ഷനില്‍ വച്ച്‌ എക്‌സൈസ്‌ സംഘവും പോലീസും ചേര്‍ന്നു പിടികൂടുകയായിരുന്നു. തുടര്‍ന്ന്‌ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്‌ ലഹരിശേഖരം പിടികൂടിയത്‌. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED