Monday, March 16, 2026 Last Updated 7 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

പഠനം നടത്താതെ സച്ചിദാനന്ദന്റെ പ്രതികരണം: മന്ത്രി ശിവന്‍കുട്ടി

പത്തനംതിട്ട: പഠനം നടത്താതെയാണു സച്ചിദാനന്ദന്‍ തുടര്‍ ഭരണത്തിനെതിരേ പരാമര്‍ശം നടത്തിയതെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ മൂന്നാമതും വരരുതെന്ന്‌ പറയുന്നതില്‍ ശരികേട്‌ ഉണ്ടെന്ന്‌ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
കേരളത്തില്‍ മൂന്നാം തുടര്‍ ഭരണത്തിനുവേണ്ടി ജനാധിപത്യ വിശ്വാസികള്‍ മുമ്പോട്ട്‌ പോവുകയാണ്‌. ജനങ്ങളോട്‌ വോട്ട്‌ ചോദിക്കാന്‍ അവകാശം ഞങ്ങള്‍ക്കുണ്ട്‌. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം കേരളത്തില്‍ നടത്തി. ഇതിനാല്‍ തന്നെ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ട്‌. അത്തരം ഒരു സാഹചര്യത്തില്‍ മൂന്നാമതും അധികാരത്തില്‍ വരേണ്ടതില്ലെന്ന പ്രസ്‌താവന ആര്‌ നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികള്‍ക്ക്‌ വിഷമം ഉണ്ടാക്കും. ആ വിഷമം പല രീതിയില്‍ പ്രകടിപ്പിച്ചിട്ടുണ്ടാകാം. സൈബര്‍ ആക്രമണം ഒന്നും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരേ ഇനിയും എസ്‌.ഐ.ടി. പോകാനാണു സാധ്യത. കുറ്റം ചെയ്‌തവര്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടണം. അന്വേഷണ സംഘത്തെ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ വിമര്‍ശിക്കുകയാണ്‌.
എന്നാല്‍, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഏറ്റവും അധികം ഉള്‍പ്പെട്ടിരിക്കുന്നതും നേതൃത്വം കൊടുത്തിരിക്കുന്നതും കോണ്‍ഗ്രസ്‌ നേതാക്കന്മാരാണ്‌.
ആന്റോ ആന്റണി പണം വാങ്ങിയെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവിന്‌ എന്തെങ്കിലും പങ്ക്‌ ഉണ്ടോ. ഇതിലും പ്രതിപക്ഷ നേതാവ്‌ മിണ്ടുന്നില്ല. സ്വര്‍ണക്കൊള്ള കോണ്‍ഗ്രസിനുമേല്‍ തിരിച്ചടിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED