Monday, March 16, 2026 Last Updated 10 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

ചോദ്യം ചെയ്യാന്‍ നീക്കമെന്ന്‌ അജയ്‌ തറയില്‍

കൊച്ചി: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ ജാഥ എറണാകുളത്തെത്തുമ്പോള്‍ ശബരിമല കൊടിമരനിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തന്നെ ചോദ്യം ചെയ്യാനുള്ള പദ്ധതിയാണു സര്‍ക്കാരിന്റേതെന്ന്‌ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം അജയ്‌ തറയില്‍. ഇക്കാര്യം ഒരു സി.പി.എം. നേതാവാണു പറഞ്ഞതെന്നും അദ്ദേഹം വ്യക്‌തമാക്കി. കേസുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ നീക്കങ്ങളെ ഭയക്കുന്നില്ല. അറസ്‌റ്റ്‌ ഭീഷണി ഉയര്‍ത്തി നിശബ്‌ദനാക്കാമെന്ന്‌ ആരും കരുതേണ്ടെന്നും അജയ്‌ തറയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
കൊടിമര നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും അഴിമതി നടന്നെന്ന ആരോപണങ്ങളെ അജയ്‌ തറയില്‍ പ്രതിരോധിച്ചു. ഭക്‌തരില്‍നിന്നു ശേഖരിച്ച സ്വര്‍ണത്തിന്റെ കണക്കില്‍ യാതൊരു കുറവുമില്ല. മറിച്ച്‌, പ്രതീക്ഷിച്ചതിലും അധികമായി 412 ഗ്രാം സ്വര്‍ണം സംഭാവനയായി ലഭിക്കുകയാണുണ്ടായത്‌. ശബരിമലയില്‍ നടന്ന അറ്റകുറ്റപ്പണികള്‍ മുഴുവന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണു നടന്നത്‌. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്‌. തനിക്കെതിരേയുള്ള നീക്കങ്ങള്‍ രാഷ്ര്‌ടീയ പ്രേരിതമാണ്‌. ഇത്തരം വേട്ടയാടലുകളെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ബോര്‍ഡ്‌ അംഗങ്ങളെയും മറ്റും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാനിരിക്കെയാണ്‌ അജയ്‌ തറയിലിന്റെ പ്രതികരണം. സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടെന്ന കണ്ടെത്തലുകളെ തള്ളിക്കളയുകയാണ്‌ അദ്ദേഹം.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED