Monday, March 16, 2026 Last Updated 3 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.37 PM

തുടര്‍ഭരണം വന്നാല്‍ 'പാവപ്പെട്ട' എന്ന പ്രയോഗം ഇല്ലാതാകും

uploads/news/2026/02/824745/k6.jpg

കോഴിക്കോട്‌: സംസ്‌ഥാനത്ത്‌ ഇടതുമുന്നണിയുടെ തുടര്‍ഭരണം വന്നാല്‍ 'പാവപ്പെട്ട' എന്ന പ്രയോഗം മലയാള ഭാഷയില്‍ ഉണ്ടാവില്ലെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാവപ്പെട്ട എന്ന പ്രയോഗം തന്നെ ഇല്ലാത്ത വിധം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തും. കേരളത്തെ ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കും. കവി സച്ചിദാനന്ദന്റെ അഭിപ്രായത്തെ ജാഗ്രതപ്പെടുത്തലായാണ്‌ കാണുന്നത്‌.
സച്ചിദാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ആശയമാണ്‌. അതിനര്‍ഥം കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി തുടരരുത്‌ എന്നല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായി പരിശോധിക്കും. ഉള്‍ക്കൊള്ളേണ്ട വിമര്‍ശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കും. ആര്‌ വര്‍ഗീയ നിലപാട്‌ സ്വീകരിച്ചാലും അതിനെ എതിര്‍ക്കും. അതാണ്‌ പാര്‍ട്ടി നിലപാട്‌. എല്ലാവരെയും ഉള്‍പ്പെടുത്തിയാണ്‌ എല്‍.ഡി.എഫ്‌ പ്രവര്‍ത്തിക്കുന്നത്‌.
വി.ഡി.സതീശന്റെ ജാഥയില്‍ കേരളത്തിന്റെ വികസനം അജണ്ടയില്‍ ഇല്ല. കേരളത്തിന്റെ വികസനത്തെ കുറിച്ച്‌ മിണ്ടാന്‍ ഭയക്കുന്ന പ്രതിപക്ഷ നേതാവ്‌ കള്ളം പറയല്‍ തന്റെ പ്രധാന ജോലിയായി മാറ്റിയിരിക്കുകയാണ്‌. വി.ഡി.സതീശന്‍ കേരളത്തെ ഏത്‌ മേഖലയിലാണ്‌ ഒന്നാം സ്‌ഥാനത്ത്‌ എത്തിക്കുകയെന്ന്‌ വ്യക്‌തമാക്കണം.
കോലീബി- ജമാഅത്ത്‌ സഖ്യത്തിന്റെ കോഓഡിനേറ്ററാണ്‌ സതീശന്‍. രാജീവ്‌ ചന്ദ്രശേഖറിനും ജമാഅത്തെ ഇസ്ലാമിക്കും വര്‍ഗീയത ഇല്ലെന്ന്‌ പറഞ്ഞ നേതാവാണ്‌ സതീശന്‍. ജമാഅത്തെ ഇസ്ലാമിയുമായി സി.പി.എം ഒരുകാലത്തും ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED