Monday, March 16, 2026 Last Updated 14 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.37 PM

9 പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെവിട്ടു

uploads/news/2026/02/824742/k3.jpg

കൊച്ചി: കണ്ണൂരില്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരായ ഒന്‍പതു പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു.
ഇരിട്ടി മുഴക്കുന്നില്‍ സി.പി.എം. ചാക്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന വിളക്കോട്ടെ നരോത്ത്‌ ദിലീപിനെ(36)യാണു കൊലപ്പെടുത്തിയത്‌. തലശേരി അഡീഷണല്‍ സെഷന്‍സ്‌ കോടതി വിധി ഡിവിഷന്‍ ബെഞ്ച്‌ റദ്ദാക്കി.
2008 ലാണു സംഭവം നടന്നത്‌. 2019 ഫെബ്രുവരിയില്‍ തലശേരി അഡീഷണല്‍ സെഷന്‍സ്‌ കോടതി പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. കൂടാതെ 30,000 രൂപ വീതം പിഴയടക്കാനും ഉത്തരവായി. എസ്‌.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ്‌ മീത്തലെ പുന്നാട്‌ കീഴൂരിലെ വി. മുഹമ്മദ്‌ ബഷീര്‍ എന്ന കരാട്ടെ ബഷീര്‍ (36), മുഴക്കുന്ന്‌ ചാക്കാട്ടെ പി.കെ. ലത്വീഫ്‌ (34), ഉളിയില്‍കുന്നേല്‍ യു.കെ. സിദ്ദീഖ്‌ (34), മുഴക്കുന്ന്‌ ഹാജി റോഡിലെ യു.കെ. ഫൈസല്‍ (36), ചാക്കാട്ടെ വി.കെ. ഉനൈസ്‌ (31), പുതിയപുരയില്‍ ഫൈസല്‍ (31), പായം തന്തോട്ടെ തണലോട്ട്‌ യഅ്‌ഖൂബ്‌ (40), കീഴൂരിലെ പി.കെ. മുഹമ്മദ്‌ ഫാറൂഖ്‌ (46), മുഴക്കുന്ന്‌ വിളക്കോട്ടെ പാനേരി അബ്‌ദുല്‍ ഗഫൂര്‍ (32) എന്നിവരെയാണു ഹൈക്കോടതി വെറുതെവിട്ടത്‌.

Ads by Google
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED