Monday, March 16, 2026 Last Updated 16 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

തിരുവല്ല സ്‌പായിലെ ബലാത്സംഗം: മൂന്നാം പ്രതി പിടിയില്‍

uploads/news/2026/02/824739/k9.jpg

പത്തനംതിട്ട: തിരുവല്ല മഞ്ഞാടിയിലെ സ്‌പായില്‍ നടന്ന ബലാത്സംഗത്തില്‍ ഒരാള്‍ കൂടി പിടിയില്‍. മൂന്നാം പ്രതി തിരുവല്ല നിരണം സ്വദേശി കോത്തേരില്‍ വീട്ടില്‍ അഖില്‍കുമാറാ(വരുണ്‍-36)ണു പിടിയിലായത്‌. ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണു തിരുവല്ല പോലീസ്‌ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. മാന്നാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ സംഘം ചേര്‍ന്ന്‌ ആയുധം കൈവശം വെച്ചുളള കൊലപാതകശ്രമത്തിന്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുളള കേസിലെ പ്രതിയാണ്‌ വരുണ്‍. ഇതിനിടെ പോലീസും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കുട്ടുകെട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്‌. ക്വട്ടേഷന്‍, ഗുണ്ടാപിരിവ്‌ തുടങ്ങിയവ നിര്‍ബാധം തുടര്‍ന്നിരുന്നത്‌ പോലീസിന്റെ തണലിലാണെന്നും ആരോപണമുണ്ട്‌.
ബലാത്സംഗക്കേസില്‍ അറസ്‌റ്റിലായ ഒന്നാം പ്രതി സുബിന്‍ അലക്‌സാണ്ടറും(38) രണ്ടാംപ്രതി ബെര്‍ലിന്‍ദാസും (27) ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. മറ്റു പ്രതികള്‍ക്കായി ഊര്‍ജിതമായി അന്വേഷണം നടത്തിവരുന്നതായി ജില്ലാ പോലീസ്‌ മേധാവി ആര്‍.ആനന്ദ്‌ പറഞ്ഞു.
ഒന്നാം പ്രതി സുബിന്‍ അലക്‌സാണ്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ മൊഴി. 10 പേരടങ്ങുന്ന സംഘമാണ്‌ സ്‌പായില്‍ എത്തിയത്‌. നാലുപേര്‍ പുറത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനത്തില്‍ നിന്നും വടിവാള്‍ എടുക്കാന്‍ പോകുന്നുവെന്ന്‌ പറഞ്ഞുവെന്നും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്‌.
ക്വട്ടേഷന്‍ ആണെന്ന്‌ ഗുണ്ടാ സംഘം പറഞ്ഞിരുന്നുവെന്നും ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും അതിജീവിത പറഞ്ഞു. മുറി അകത്ത്‌ നിന്നും സുബിന്‍ പൂട്ടി. 35 മിനിറ്റ്‌ അടച്ചിട്ട മുറിയില്‍ തന്നെ ക്രൂര പീഡനത്തിരയാക്കി. വീഡിയോ സുബിന്‍ ചിത്രീകരിച്ചു. കത്തി കൊണ്ട്‌ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ഉടമയോട്‌ മൂന്ന്‌ ലക്ഷം രൂപ ആവശ്യപ്പെടാന്‍ പറഞ്ഞുവെന്നും അവര്‍ പറയുന്നു.
എന്നാല്‍ ബലാത്സംഗം ക്വട്ടേഷന്‍ ആണെന്നും തിരുവല്ലയിലെ മറ്റൊരു സ്‌പാ ഉടമയാണെന്നും ആദ്യം പറഞ്ഞ സ്‌പാ ഉടമ പിന്നീട്‌ ഇതില്‍ നിന്നും പിന്നോക്കം പോയി. തന്റെ ബിസിനസ്‌ തകര്‍ക്കാന്‍ ശ്രമം നടത്തിയതാണെന്നും ഉടമ പറഞ്ഞു.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED