Monday, March 16, 2026 Last Updated 3 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

പോറ്റിക്ക്‌ തന്ത്രിയുമായുള്ള ബന്ധം സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിവച്ചു

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യ ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്നലെ പൂര്‍ത്തിയായി. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്ക്‌ തന്ത്രിയുമായുള്ള ബന്ധം സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിവച്ചുവെന്ന്‌ എസ്‌.ഐ.ടിയും എതിര്‍പ്പുമായി പ്രതിഭാഗവും
രംഗത്തുവന്നു. കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ നടന്ന പ്രതിഭാഗം വാദത്തില്‍ തന്ത്രിക്കു വേണ്ടി അഡ്വ. ബി. രാമന്‍പിള്ള ഓണ്‍ലൈനായി ഹാജരായി. അഡ്‌മിനിട്രേറ്റീവ്‌ കാര്യങ്ങളില്‍ തന്ത്രിക്ക്‌ ഇടപെടാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ്‌ ഇടപെടാന്‍ കഴിയുന്നതെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ തന്ത്രിയുമായി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കുള്ള ബന്ധം സ്വര്‍ണക്കൊള്ളയ്‌ക്ക് വഴിവച്ചുവെന്നായിരുന്നു എസ്‌.ഐ.ടിയുടെ കണ്ടെത്തല്‍. അങ്ങനെയൊരു ബന്ധമാണ്‌ ഉണ്ടായിരുന്നതെങ്കില്‍ പോറ്റിക്ക്‌ കീഴ്‌ശാന്തിയുടെ സഹായിയായി നില്‍ക്കേണ്ടതില്ലല്ലോ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത്തരം ബന്ധമുണ്ടായിരുന്നെങ്കില്‍ പോറ്റിയെ തന്ത്രിക്കൊപ്പമൊ അല്ലെങ്കില്‍ ഉയര്‍ന്ന സ്‌ഥാനങ്ങളിലോ നിര്‍ത്താമായിരുന്നല്ലോയെന്നും അങ്ങനെ ഉണ്ടായില്ലല്ലോയെന്നും പ്രതിഭാഗം വാദിച്ചു. ഇന്നു പ്രോസിക്യൂഷന്‍ വാദം നടക്കും.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED