Monday, March 16, 2026 Last Updated 7 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

അതിഥിത്തൊഴിലാളിയെ കുത്തിക്കൊന്നു: സഹപ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

മൂവാറ്റുപുഴ: വാക്കു തര്‍ക്കത്തെത്തുടര്‍ന്ന്‌ അതിഥിത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ഒരാള്‍ അറസ്‌റ്റില്‍. ഒഡീഷ കേന്ദ്രപാറ സ്വദേശി രാകേഷ്‌ ബെഹ്‌റ(26)യാണു മരിച്ചത്‌. പ്രതി കേന്ദ്രപ്പാറ സ്വദേശിയായ ശരത്‌ മഹാറാണ(മിട്ടു 36)യെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പൈനാപ്പിള്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ്‌ കമ്പനിയിലെ തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. പ്രതി ഹാക്‌സോ ബ്ലേഡ്‌ കൊണ്ടുള്ള കത്തി ഉപയോഗിച്ച്‌ രാകേഷ്‌ ബെഹ്‌റയുടെ നെഞ്ചില്‍ രണ്ടു തവണ കുത്തുകയായിരുന്നു.
അടുത്തുള്ള ആശുപത്രിയില്‍നിന്നു കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. അന്വേഷണസംഘത്തില്‍ മൂവാറ്റുപുഴ പോലിസ്‌ ഇന്‍സ്‌പെക്‌ടര്‍ ബേസില്‍ തോമസ്‌, എസ്‌.ഐമാരായ എസ്‌.എന്‍. സുമിത, എം.വി. ദിലീപ്‌, കുമാരന്‍ കെ., ടി.എ. മുഹമ്മദ്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എം.പി. രതീഷ്‌, കെ.വി. ഗിരിഷ്‌ കുമാര്‍, കെ.ടി. നിജാസ്‌, ജോബി പി. ചാക്കോ, ക്രിസ്‌തുദാസ്‌ പീറ്റര്‍, ഇര്‍ഫാന്‍ഹബീബ്‌, വിനോയ്‌ കക്കാട്ടുകുടി എന്നിവരുമുണ്ടായിരുന്നു.നടത്തും.പത്രസമ്മേളനത്തില്‍ സെക്രട്ടറി ജി. രാജ്‌കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീജിത്ത്‌ അയിരൂര്‍, ജനറല്‍ കമ്മിറ്റിയംഗം പി.എന്‍. രഘൂത്തമന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED