Monday, March 16, 2026 Last Updated 7 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

ചിത്രീകരണം വൈകാന്‍ നടീനടന്മാര്‍ കാരണമാകുന്നു: ബി. ഉണ്ണിക്കൃഷ്‌ണന്‍

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ചിത്രീകരണം വൈകാന്‍ നടീനടന്മാരുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചകളാണു പലപ്പോഴും കാരണമാകുന്നതെന്നു സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്‌ണന്‍.
നടന്‍ ബിജു മേനോന്റെ പേര്‌ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 'സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ബിജു മേനോന്‍ പങ്കെടുത്തില്ല. ഇതിലൂടെ നിര്‍മാതാവിന്‌ ഏകദേശം 25 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി. ഇക്കാര്യം തുറന്നുപറയാന്‍ മടിയോ ഭയമോ ഇല്ല.
അടുത്തിടെ പുറത്തിറങ്ങിയ, ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ പ്രമോഷനിലും ബിജു മേനോന്‍ പങ്കെടുത്തിരുന്നില്ല'- ഉണ്ണിക്കൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. ചിത്രത്തില്‍ ബിജു മേനോന്‍ പോലീസ്‌ വേഷത്തിലാണ്‌ അഭിനയിച്ചത്‌. ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തിയിരുന്നു.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED