Monday, March 16, 2026 Last Updated 7 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

പുതുമന ക്ഷേത്രശ്രീ- വാദ്യകലാനിധി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചങ്ങനാശേരി: തുരുത്തി പുതുമന തന്ത്രവിദ്യാലയത്തിലെ ഈ വര്‍ഷത്തെ ക്ഷേത്രശ്രീ, വാദ്യകലാനിധി, വേദവ്യാസ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനശ്രദ്ധ ആകര്‍ഷിച്ച ക്ഷേത്ര കലാകാരന്മാര്‍ക്കും തന്ത്രശാസ്‌ത്ര പണ്ഡിതരായ ആചാര്യന്മാര്‍ക്കുമാണു പുരസ്‌കാരം നല്‍കുന്നത്‌. ശബരിമല മുന്‍ മേല്‍ശാന്തി മാരാമറ്റം നാരായണന്‍ നമ്പൂതിരി, ശബരിമല, ആറ്റുകാല്‍ ദേവീക്ഷേത്രം മുന്‍ മേല്‍ശാന്തി ഗോശാല വിഷ്‌ണു വാസുദേവന്‍ നമ്പൂതിരി, ശബരിമല ചെട്ടികുളങ്ങര മുന്‍ മേല്‍ശാന്തി ഇടമന ദാമോദരന്‍ പോറ്റി എന്നിവരെ വേദവ്യാസ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തു.
തിരുവിതാംകൂര്‍ കൊച്ചി ദേവസ്വം ജീവനക്കാരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ക്ഷേത്രശ്രീ പുരസ്‌കാരത്തിനു പഞ്ചവാദ്യ മേഖലയില്‍നിന്നു ചേര്‍ത്തല പ്രസാദ്‌ മാരാര്‍, എസ്‌. ശ്രീകുമാര്‍,
തൃച്ചാറ്റുകുളം അനൂപ്‌ മാരാര്‍, എന്നിവരും നാഗസ്വരം മേഖലയില്‍നിന്നു വി.എല്‍. ജയചന്ദ്രന്‍ പള്ളിപ്പുറം സുനില്‍, എന്നിവരും തവില്‍ മേഖലയില്‍നിന്നു കെ.എല്‍ അജയനും തെരഞ്ഞെടുക്കപ്പെട്ടു.
അതുല്യ വാദ്യകലാ മികവിനുള്ള വാദ്യകലാനിധി പുരസ്‌കാരത്തിനു കലവൂര്‍ ശശികുമാര്‍, തുറവൂര്‍ രാകേഷ്‌ കമ്മത്ത്‌, പൂതംകര വിപിന്‍, തുറവൂര്‍ ശൈലേഷ്‌, വളവനാട്‌ അജേഷ്‌, കുറ്റുവേലി രമേശന്‍ എന്നിവരും വാദ്യ കലാരത്‌നം പുരസ്‌കാരത്തിനു ജയനാരായണന്‍ പോറ്റിയും, വാദ്യ കലാപ്രതിഭ പുരസ്‌കാരത്തിനു ദേവ്‌ ആര്‍. രാജ്‌, എസ്‌.ആര്‍ ദേവജിത്ത്‌ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പുതുമന തന്ത്രവിദ്യാലയം പ്രധാന ആചാര്യന്‍ തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി അധ്യക്ഷനായുള്ള അഞ്ച്‌ അംഗസമിതിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്‌. പ്രശസ്‌തിപത്രവും, ശില്‍പവും, പൊന്നാടയും അടങ്ങുന്നതാണു പുരസ്‌കാരം.
18 നു രാവിലെ 11 നു തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മന്ത്രിമാരായ വി.എന്‍. വാസവന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED