Monday, March 16, 2026 Last Updated 29 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 11.36 PM

കൊടിമര പുനര്‍നിര്‍മ്മാണത്തിന്‌ ശേഖരിച്ച സ്വര്‍ണത്തില്‍ ക്രമക്കേട്‌; ദേവസ്വം വിജിലന്‍സ്‌ ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയിലെ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടു ശേഖരിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടു നടന്നതായി ദേവസ്വം വിജിലന്‍സ്‌ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനും 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും സംസ്‌ഥാന വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്‌ എസ്‌.ഐ.ടി. അന്വേഷിക്കുന്ന കേസുകളില്‍ കൂടുതല്‍ ശാസ്‌ത്രീയ പരിശോധനകള്‍ക്കും ജസ്‌റ്റിസുമാരായ എ.രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടിട്ടുണ്ട്‌.

Ads by Google
Monday 09 Feb 2026 11.36 PM
YOU MAY BE INTERESTED