Monday, March 16, 2026 Last Updated 5 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.38 PM

'കിലോക്കണക്കിന്‌ സ്വര്‍ണം നഷ്‌ടപ്പെട്ടു'.ശബരിമലയിലെ വി.എസ്‌.എസ്‌.സി. പരിശോധനാഫലം പുറത്ത്‌

uploads/news/2026/02/824589/k1.jpg

കൊച്ചി/തിരുവനന്തപുരം: ശബരിമലയില്‍നിന്ന്‌ കവര്‍ന്ന സ്വര്‍ണത്തെക്കുറിച്ചുള്ള പ്രതികളുടെ മൊഴി കളവെന്നു സൂചിപ്പിച്ച്‌ വി.എസ്‌.എസ്‌.സി. പരിശോധനാഫലം.
ദ്വാരപാലക, കട്ടിളപ്പാളികളില്‍നിന്നു നഷ്‌ടപ്പെട്ടത്‌ 989 ഗ്രാം സ്വര്‍ണമല്ലെന്നും കിലോക്കണക്കിനാണെന്നും വി.എസ്‌.എസ്‌.സിയുടെ അന്തിമ ഫോറന്‍സിക്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരിശോധനാഫലം ഇന്ന്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇതിന്റെകൂടി അടിസ്‌ഥാനത്തിലാകും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുക. കട്ടിളപ്പാളിയും ദ്വാരപാലകശില്‍പ്പപാളിയും ഉരുക്കിയപ്പോള്‍ 989 ഗ്രാം സ്വര്‍ണം ലഭിച്ചെന്നും അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നുമാണ്‌ പ്രതികള്‍ പ്രത്യേകാന്വേഷണസംഘത്തിന്‌ (എസ്‌.ഐ.ടി) മൊഴി നല്‍കിയത്‌. ശബരിമലയില്‍നിന്നു നഷ്‌ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ്‌ കണ്ടെത്താനാണ്‌ വി.എസ്‌.എസ്‌.സിയില്‍ രണ്ടാമതും സാമ്പിള്‍ പരിശോധന നടത്തിയത്‌.

Ads by Google
Sunday 08 Feb 2026 11.38 PM
YOU MAY BE INTERESTED