Monday, March 16, 2026 Last Updated 5 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

നോര്‍ക്ക പി.ഡി.ഒ.പി. ജനറിക്‌ 13ന്‌

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്‌ക്ക്‌ ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്‌സ്‌ സംഘടിപ്പിക്കുന്ന സൗജന്യ പ്രീഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം ഈ മാസം 13 ന്‌ തിരുവനന്തപുരത്ത്‌ നടക്കും. രജിസ്‌റ്റേര്‍ഡ്‌ നഴ്‌സുമാര്‍ക്കും മറ്റ്‌ സ്‌കില്‍ഡ്‌െ പ്രഫഷണലുകള്‍ക്കും (നഴ്‌സിങ്‌ ഇതര വിഭാഗങ്ങള്‍) പരിശീലനത്തില്‍ പങ്കെടുക്കാം.
താല്‌പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്‌സ്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ (ന്ദന്ദന്ദ.ഗ്നത്സന്റത്സഗ്നഗ്നന്ധന്ഥ.നുത്സന്റന്റ.ദ്ദഗ്നത്മ.ദ്ധ) രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ്‌ അവസരം ലഭിക്കുക. രാവിലെ 10 മുതല്‍ വൈകിട്ട്‌ അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുള്ള ലെമണ്‍ ട്രീ ഹോട്ടലിലാണ്‌ പരിപാടി. വിശദവിവരങ്ങള്‍ക്ക്‌ 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്‌ളോബല്‍ കോണ്ടാക്‌ട്‌ സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍നിന്നും) +91 8802 012 345 (വിദേശത്തുനിന്നും, മിസ്സ്‌ഡ്‌ കോള്‍ സര്‍വീസ്‌) ബന്ധപ്പെടാം.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED