Wednesday, March 18, 2026 Last Updated 5 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

എസ്‌.ഐ.ടിയെ കോണ്‍ഗ്രസ്‌ തള്ളിപ്പറയുന്നു: ഗോവിന്ദന്‍

വടകര: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം തങ്ങളിലേക്കെത്തുമെന്നു കണ്ടപ്പോഴാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം എസ്‌.ഐ.ടിക്കെതിരേ തിരിഞ്ഞതെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍.ഡി.എഫ്‌. വടക്കന്‍ മേഖലാ വികസനമുന്നേറ്റജാഥയുടെ ഭാഗമായി പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ്‌. അത്‌ ശരിയായ രീതിയിലാണെന്നും തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ പ്രതികള്‍ രക്ഷപ്പെടാന്‍ പാടില്ലെന്നും ഹൈക്കോടതിതന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌. എന്നാല്‍, അന്വേഷണത്തില്‍ ഭയന്നുപോയ കോണ്‍ഗ്രസ്‌ നേതൃത്വം അതിനെതിരേ രംഗത്തെത്തുന്നു. യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യംചെയ്‌തതോടെ കേസിന്റെ വ്യാപ്‌തി വര്‍ധിച്ചു.
കേരളത്തിലും പുറത്തും സ്വര്‍ണക്കള്ളന്‍മാരുമായി അടൂര്‍ പ്രകാശ്‌ ബന്ധപ്പെട്ടെന്നു വ്യക്‌തമായി. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയതു കെ.സി. വേണുഗോപാലാണെന്നും തെളിഞ്ഞു. - ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED