Monday, March 16, 2026 Last Updated 0 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

അടൂര്‍ പ്രകാശിന്റെ ചോദ്യം ചെയ്ല്‍ രാഷ്‌ട്രീയ പകപോക്കല്‍: കെ.സി. വേണുഗോപാല്‍

uploads/news/2026/02/824439/k6.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളകേസില്‍ യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക സംഘം ചോദ്യം ചെയ്‌തത്‌ രാഷ്‌ട്രീയപ്രേരിതമാണെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. മറ്റുള്ളവരുടെ മേല്‍ പഴിചാരി രക്ഷപ്പെടാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.ഹാജരാകാന്‍ ആവശ്യപ്പെട്ട ഉടന്‍ തന്നെ അടൂര്‍ പ്രകാശ്‌ എത്തി. എന്നാല്‍ ഇതുകൊണ്ട്‌ മുഖ്യമന്ത്രിക്കു രക്ഷപ്പെടാനാവില്ല. സ്വര്‍ണക്കവര്‍ച്ച പുറത്തുവന്നതോടെ മുഖ്യമന്ത്രിക്ക്‌ സ്‌ഥലകാലബോധം നഷ്‌ടമായിരിക്കുകയാണ്‌. 22 വര്‍ഷം മുമ്പ്‌ താന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ്‌ പോറ്റിയെ ശബരിമലയില്‍ കയറ്റിയതെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. എന്നാല്‍, പോറ്റി ജോലിക്കായി ശബരിമലയില്‍ എത്തിയത്‌ 2007 ല്‍ ആണെന്നാണ്‌ എസ്‌.ഐ.ടിയുടെ കണ്ടെത്തല്‍ എന്നും വേണുഗോപാല്‍ പറഞ്ഞു. അന്ന്‌ ആരായിരുന്നു ദേവസ്വം മന്ത്രിയെന്ന്‌ മുഖ്യമന്ത്രി പറയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കൈയിലുള്ള എസ്‌.ഐ.ടി. അക്കാര്യവും അന്വേഷിക്കട്ടേയെന്നും വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED