Monday, March 16, 2026 Last Updated 40 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

ദേവസ്വം മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറുടെ 40.48 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: നിലയ്‌ക്കല്‍ അന്നദാനവുമായി ബന്ധപ്പെട്ട്‌ സാമ്പത്തിക ക്രമക്കേട്‌ നടത്തിയെന്ന കേസില്‍ ദേവസ്വം മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി). ജെ.ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള 40.48 ലക്ഷം രൂപയുടെ കൊല്ലം ജില്ലയിലുള്ള സ്വത്തുക്കളാണ്‌ ഇ.ഡിയുടെ കൊച്ചി സോണല്‍ ഓഫീസ്‌ താല്‍ക്കാലികമായി കണ്ടുകെട്ടിയത്‌.
ദേവസ്വം ബോര്‍ഡിനെ കബളിപ്പിച്ച്‌ 52 ലക്ഷം രൂപയോളം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ നടപടി. 2018-19 മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടന സമയത്ത്‌ പച്ചക്കറികളും മറ്റ്‌ അവശ്യസാധനങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച്‌ ദേവസ്വം ഫണ്ടില്‍ നിന്ന്‌ 59,98,028 രൂപ തട്ടിയെടുത്തു എന്നാണ്‌ കണ്ടെത്തല്‍. ഇതില്‍ 8,20,935 രൂപ രൂപ കരാറുകാരായ ജെ.പി. ട്രേഡേഴ്‌സിന്‌ നല്‍കി. ബാക്കി 51,77,194 രൂപ മറ്റു പ്രതികളുടെ കൂടി സഹായത്തോടെ തട്ടിയെടുത്തു എന്നാണ്‌ ഇ.ഡി കണ്ടെത്തല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ്‌ ഇ.ഡി. നടപടി സ്വീകരിച്ചിരിക്കുന്നത്‌. നിലയ്‌ക്കല്‍ അന്നദാനത്തിന്റെ കരാര്‍ എടുത്തിരുന്ന ജെ.പി. ട്രേഡേഴ്‌സ്‌ ഇതിന്റെ തുകയായി 30.90 ലക്ഷം രൂപയുടെ ബില്ല്‌ ദേവസ്വം ബോര്‍ഡിന്‌ നല്‍കിയിരുന്നു.
എന്നാല്‍ 59.98 ലക്ഷം രൂപയുടെ ബില്‍ വ്യാജമായി ചമച്ച്‌ ദേവസ്വത്തില്‍നിന്ന്‌ കൈപ്പറ്റിയെങ്കിലും ഇതില്‍ എട്ടു ലക്ഷംമാത്രം കരാറുകാരനു നല്‍കി. ഇതിനെ തുടര്‍ന്ന്‌ കരാറുകാരനായ ബി. ജയപ്രകാശ്‌ ദേവസ്വം വിജിലന്‍സിന്‌ പരാതി നല്‍കി. ആദ്യം ദേവസ്വം വിജിലന്‍സും പിന്നീട്‌ സംസ്‌ഥാന വിജിലന്‍സും ക്രമക്കേട്‌ കണ്ടെത്തിയിരുന്നു.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED