Monday, March 16, 2026 Last Updated 11 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

ലഹരിമരുന്ന്‌ പരിശോധനാ ഉപകരണം കൈമാറി വാക്കറൂ ഫൗണ്ടേഷന്‍

കൊച്ചി: കോര്‍പ്പറേറ്റ്‌ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വാക്കറൂഫൗണ്ടേഷന്‍ കേരള പോലീസിന്‌ 15 ലക്ഷം രൂപ വിലമതിക്കുന്ന അത്യാധുനിക സോടോക്‌സ അനലൈസര്‍ കൈമാറി. ഉമിനീര്‍ സാമ്പിളുകള്‍ പരിശോധിച്ച്‌ ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന ഈ നൂതനഉപകരണം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലീസ്‌സേനക്ക്‌ കരുത്തുപകരും. കൊച്ചി സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ്‌ ഈ ഉപകരണം സംഭാവന ചെയ്‌തത്‌. കൊച്ചി കുസാറ്റ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡി.ജി.പി. റവാഡ ചന്ദ്രശേഖരന്‌ വാക്കറൂ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.നൗഷാദ്‌ സോടോക്‌സ ഉപകരണം കൈമാറി. കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണര്‍ കാളിരാജ്‌ മഹേഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. മെട്രോ റെയില്‍ ലിമിറ്റഡ്‌ എം.ഡി ലോക്‌നാഥ്‌ ബെഹ്‌റ, റോട്ടറി ഡിസ്‌ട്രിക്‌റ്റ്‌ ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ്‌, ഡി.ഐ.ജി പുട്ട വിമലാദിത്യ, റോട്ടറി പോലീസ്‌ എന്‍ഗേജ്‌മെന്റ്‌ കേരള ചീഫ്‌ കോഡിനേറ്റര്‍ സുരേഷ്‌ മാത്യു, സെക്രട്ടറി ജിഗീഷ്‌ നാരായണന്‍ തുടങ്ങി റോട്ടറി ഭാരവാഹികളും പങ്കെടുത്തു.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED