Monday, March 16, 2026 Last Updated 11 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

വനിത ഐ.പി.എസ്‌. ഓഫീസര്‍ അന്വേഷിക്കണം: ജെബി മേത്തര്‍

പത്തനംതിട്ട: ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്‌ത്രീയെ ഗുണ്ടാ പിരിവ്‌ നല്‍കാത്തതിന്റെ പേരില്‍ കാപ്പാക്കേസ്‌ പ്രതിയടക്കം നാലു പേര്‍ ബലാത്സംഗം ചെയ്‌തതിനെക്കുറിച്ച്‌ വനിത ഐ.പി.എസ്‌. ഓഫീസര്‍ അന്വേഷിക്കണമെന്നും പ്രതികളെ അറസ്‌റ്റ്‌ ചെയ്യണമെന്നും മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ജെബി മേത്തര്‍ എം.പി. ആവശ്യപ്പെട്ടു.
മോഷ്‌ടാക്കളും അക്രമികളും കൊലപാതകികളും നാട്ടില്‍ സൈ്വര്യവിഹാരം നടത്തുന്നതിന്റെ നേര്‍ചിത്രമാണിതെന്നും കൊലക്കേസ്‌ പ്രതികള്‍ക്ക്‌ യഥേഷ്‌ടം പരോള്‍ നല്‍കി നാടിന്റെ സമാധാനാന്തരീക്ഷം പിണറായി തകര്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED